സൗദി പ്രോ ലീഗിൽ 100 ഗോൾ നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാൾഡോ. എഴുപത്തിയഞ്ചാം മിനുട്ടിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചരിത്രത്തിലേക്കുള്ള ഗോൾ പിറന്നത്.
അൽ ശബാബിനെതിരെ തായിഫിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിലായിരുന്നു ഗോൾനേട്ടം. ഇതോടെ സൗദി പ്രോ ലീഗ് ഫുട്‌ബോളിൽ ഗോളെണ്ണത്തിൽ സെഞ്ചുറി തികച്ചാണ് റൊണാൾഡോ തന്റെ കരിയറിൽ മറ്റൊരു ചരിത്രം രേഖപ്പെടുത്തിയത്.
മൽസരത്തിൽ രണ്ടിനെതിരെ നാലുഗോളിന് അൽ നസർ ജയിച്ചു. ജാവോ ഫെലിക്‌സ് ഹാട്രിക് നേടി. മൂന്ന്, പത്ത്, 90+8 മിനുട്ടുകളിലാണ് അൽ നസ്രിനുവേണ്ടി ഫെലിക്‌സിന്റെ ഗോൾനേട്ടം.
സീസണിൽ ക്രിസ്റ്റിയാനോ റൊണാൾഡോ നേടുന്ന 25-ാമത്തെ ഗോളാണിത്. സൗദിയിലെത്തിയ ശേഷം പ്രോ ലീഗിൽ നൂറാമത്തെ ഗോളും. ഇതൊരു മികച്ച ജയമാണെന്നും നമുക്ക് മുന്നോട്ടുപോകാമെന്നും മൽസരശേഷം ക്രിസ്റ്റിയാനോ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
അതേസമയം 971 ഗോളടിച്ച റൊണാൾഡോ തന്റെ കരിയറിലെ ആയിരം ഗോളെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. വെറും 29 ഗോൾ മാത്രമാണ് ഇനി ആയിരം ഗോളെന്ന നേട്ടത്തിലേക്ക് ശേഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
