ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജ മികച്ച ഫോമിലാണ്. മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ജഡേജ നേടിയ മികച്ച സെഞ്ച്വറി ഇന്ത്യൻ ആരാധകർ പെട്ടെന്ന് മറക്കില്ല. ഈ മത്സരത്തിൽ, ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ ജഡേജ നാല് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. സാക്ക് ക്രാളി, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ബ്രൈഡൺ കാർസ് എന്നിവരുടെ വിക്കറ്റുകൾ ജഡേജ വീഴ്ത്തി. ഈ പ്രകടനം ജഡേജയ്ക്ക് ചില അത്ഭുതകരമായ റെക്കോർഡുകളും നേടിക്കൊടുത്തു.
ഇംഗ്ലണ്ടിന് എതിരെ ഒരേ ടെസ്റ്റിൽ സെഞ്ചുറിയും നാല് വിക്കറ്റും നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് ജഡേജക്ക് സ്വന്തമായത്. മാഞ്ചസ്റ്ററിൽ ഈ നേട്ടം കൈവരിക്കുമ്പോൾ 36 വർഷവും 229 ദിവസവുമായിരുന്നു ജഡേജയുടെ പ്രായം.
131 വർഷങ്ങൾക്ക് മുൻപ് ഓസ്ട്രേലിയയുടെ ജോർജ് ഗിഫൺ സ്ഥാപിച്ച റെക്കോഡാണ് ഇപ്പോൾ ജഡേജ തകർത്തിരിക്കുന്നത്. അന്ന് ഈ നേട്ടം സ്വന്തമാക്കുമ്പോൾ 35 വർഷവും 269 ദിവസങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. തന്റെ 36-ം ജന്മദിനത്തിന് ശേഷം ഈ അപൂർവ ഡബിൾ നേടുന്ന ആദ്യ താരവും രവീന്ദ്ര ജഡേജയാണ്.
ഇംഗ്ലണ്ടിൽ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും നാല് വിക്കറ്റും നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡും ഇതിനൊപ്പം ജഡേജ സ്വന്തമാക്കി.1952 ൽ വിനു മങ്കാദ് സ്ഥാപിച്ച റെക്കോഡാണ് ജഡേജ മറികടന്നത്.
വിദേശ മൈതാനത്ത് നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും നാല് വിക്കറ്റുകളും നേടുന്ന പ്രായം കൂടിയ താരവും ജഡേജയാണ്. മുൻ ഇന്ത്യൻ താരം പോളി ഉമിഗ്രറിനെയാണ് ഈ നേട്ടത്തിൽ ജഡേജ പിന്നിലാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്