മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ അവസാനിച്ചാല്‍ ഫുട്‌ബോളില്‍ നിന്ന് ഇളവേള എടുക്കുമെന്ന് കോച്ച് പെപ് ഗ്വാര്‍ഡിയോള വ്യക്തമാക്കി. സിറ്റി മാനേജ്‌മെന്റിന്റെ സമ്മര്‍ദങ്ങള്‍ തന്നെ തളര്‍ത്തിയെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.
പുതിയ സീസണുളള ഒരുക്കങ്ങള്‍ക്കിടെയാണ് ഗ്വാര്‍ഡിയോളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2027ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ പൂര്‍ത്തിയായാല്‍ ഫുട്‌ബോളില്‍നിന്ന് മാറിനില്‍ക്കും. ഇടവേള പതിനഞ്ചുവര്‍ഷം വരെ നീണ്ടുനിന്നേക്കാം.
സിറ്റി മാനേജ്‌മെന്റിന്റെ സമ്മര്‍ദം തന്നെ തളര്‍ത്തി. മാനസികവും ശാരീരികവുമായി കരുത്ത് വീണ്ടെടുക്കാന്‍ ദീര്‍ഘ ഇടവേള ആവശ്യമാണെന്നും അന്‍പത്തിനാലുകാരനായ ഗ്വാര്‍ഡിയോള കൂട്ടിച്ചേർത്തു.
2016ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്. ആറ് പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും ഉള്‍പ്പടെ ഗ്വാര്‍ഡിയോള സിറ്റിയുടെ ഷെല്‍ഫില്‍ എത്തിച്ചത് പതിനെട്ട് പ്രധാന ട്രോഫികള്‍.
സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഏതെങ്കിലും പ്രധാന ദേശീയ ടീമിന്റെ കോച്ചാവണമെന്ന് ഗ്വാര്‍ഡിയോള മുമ്പ് പറഞ്ഞിരുന്നു. ഈ തീരുമാനം മാറ്റിയാണ് ഫുട്‌ബോളില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഗ്വാര്‍ഡിയോള തീരുമാനിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്