ന്യൂയോർക്ക് : ചെക്ക് റിപ്പബ്‌ളിക്കിന്റെ സ്‌ട്രൈക്കർ പാട്രിക് ഷിക്ക് അന്താരാഷ്ട്ര ഫുട്‌ബോൾ കരിയറിൽ നിന്ന് വിരമിച്ചു.
ഈ ലോകകപ്പിൽ ഒറ്റമത്സരം പോലും ജയിക്കാനാവാതെ ചെക്ക് ഗ്രൂപ്പ് റൗണ്ടിൽ പുറത്തായതിന് പിന്നാലെയാണ് ഷിക്കിന്റെ തീരുമാനം. 30കാരനായ ഷിക്ക് ചെക്കിനുവേണ്ടി 56 മത്സരങ്ങളിൽ 26 ഗോളുകൾ നേടിയിട്ടുണ്ട്.
2020 യൂറോകപ്പിൽ അഞ്ചുഗോളുകൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം ടോപ് സ്‌കോററായിരുന്നു. അന്ന് സ്‌കോട്ട്‌ലാൻഡിനെതിരെ ഹാഫ്‌ലൈനിന് അടുത്തുനിന്ന് ലോംഗ് റേഞ്ചറിലൂടെ നേടിയ ഗോൾ ശ്രദ്ധേയമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
