ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ ഇടവേളയിൽ ലൈവ് ചർച്ചക്കിടെ മാപ്പു പറഞ്ഞ് ഇർഫാൻ പത്താൻ. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെ പ്രകടനത്തെയും ബാറ്റിംഗ് ടെക്‌നിക്കിനെയും പ്രശംസിക്കുന്നതിനിടെയാണ് പത്താൻ മാപ്പു പറഞ്ഞത്. കെ.എൽ. രാഹുലിനെക്കുറിച്ച് ദീർഘനേരം സംസാരിച്ചശേഷം ഇത്രയും സമയമെടുത്ത് സംസാരിച്ചതിന് പത്താൻ ഗവാസ്‌കറോട് മാപ്പു പറഞ്ഞു.
എന്നാൽ പത്താൻ പറഞ്ഞ കാര്യങ്ങൾ ഗൗരവമുള്ളതാണെങ്കിലും മാപ്പപേക്ഷ താൻ സ്വീകിരിക്കില്ലെന്നായിരുന്നു ഗവാസ്‌കറുടെ മറുപടി. ഇരുവരും തമ്മിലുളള രസകരമായ സംഭാഷണത്തിന്റെ വീഡിയോ പത്താൻ തന്നെ തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്‌സ് തോൽവി വഴങ്ങിയെങ്കിലും ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറിയുമായി ഇന്ത്യയെ കരകയറ്റിയത് രാഹുലിന്റെ ഇന്നിംഗ്‌സായിരുന്നു. 101 റൺസെടുത്ത രാഹുലാണ് ഇന്ത്യയെ 245 റൺസിലെത്തിച്ചത്. എന്നാൽ രണ്ടാം ഇന്നിംഗ്‌സിൽ ഇതേ പ്രകടനം ആവർത്തിക്കാൻ രാഹുലിന് കഴിഞ്ഞില്ല.
163 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ 131 റൺസിന് ഓൾ ഔട്ടായി ഇന്നിംഗ്‌സിനും 32 റൺസിനും തോറ്റു. രാഹുൽ നാലു റൺസെടുത്തപ്പോൾ 76 റൺസെടുത്ത കെ.എൽ. രാഹുലും 26 റൺസെടുത്ത ശുഭ്മാൻ ഗില്ലും മാത്രമാണ് രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യക്കായി രണ്ടക്കം കടന്നുള്ളു.
കേപ്ടൗണിൽ ജനുവരി മൂന്നിനാണ് രണ്ട് മത്സര പരമ്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുന്നത്. കേപ്ടൗണിലും തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്