പാറ്റ് കമ്മിൻസ് ഐ.പി.എല്ലിലേക്ക് തിരിച്ചുവരുന്നു

APRIL 25, 2026, 7:45 AM

പരിക്കേറ്റ് ദീർഘനാളായി കളത്തിനു പുറത്തായിരുന്നു ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ഇടവേളയ്ക്കു ശേഷം കളിക്കാനൊരുങ്ങുന്നു.

ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി നാളെ കളിക്കാനിറങ്ങുമെന്നു എസ്.ആർ.എച്ച് ക്യാപ്ടൻ കൂടിയായ കമ്മിൻസ് സ്ഥിരീകരിച്ചു. കമ്മിൻസ് വരുന്നതോടെ എസ്.ആർ.എച്ച് നായക സ്ഥാനത്തു നിന്നു ഇഷാൻ കിഷൻ മാറും.

നാളെ രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ കളിക്കുമെന്നാണ് കമ്മിൻസ് വ്യക്തമാക്കിയത്. സീസണിൽ കമ്മിൻസ് കളിക്കുന്ന ആദ്യ ഐ.പി.എൽ പോരാട്ടം കൂടിയാണിത്.
32കാരനായ താരം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. കമ്മിൻസിന്റെ വരവ് ഹൈദരാബാദിനു നൽകുന്ന ഊർജം ചെറുതല്ല. തന്റെ ഇൻസ്റ്റ പേജിലൂടെയാണ് കമ്മിൻസ് തിരിച്ചു വരവ് വ്യക്തമാക്കിയത്. ദീർഘ നാളായി കളിക്കാതിരിക്കുന്നു. നാളെ തിരിച്ചു വരുന്നു എന്ന കുറിപ്പോടെ പരിശീലനത്തിന്റെ ചിത്രങ്ങൾ പങ്കിട്ടാണ് കമ്മിൻസ് ഇൻസ്റ്റയിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam