ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പ് ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ ഭീഷണി കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും ക്രിക്കറ്റ് ലോകത്തെ ഒറ്റപ്പെടലിനും കാരണമായേക്കും. അടുത്തമാസം ഇന്ത്യയിൽ തുടങ്ങുന്ന ടി20 ലോകകപ്പിൽ നിന്ന് അവസാന നിമിഷം പിന്മാറിയാൽ പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും ക്രിക്കറ്റ് ലോകത്ത് നിന്നുള്ള ഒറ്റപ്പെടലിലേക്കും നീങ്ങുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ബഹിഷ്‌കരണ ഭീഷണി മുഴക്കുന്നത്. എന്നാൽ ഇത്തരമൊരു നീക്കം പാക് ക്രിക്കറ്റിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഐ.സി.സിയിൽ നിന്ന് പാകിസ്ഥാന് ലഭിക്കേണ്ട വാർഷിക വരുമാന വിഹിതമായ 34.5 ദശലക്ഷം ഡോളർ (ഏകദേശം 966 കോടി രൂപ) ഐ.സി.സി തടഞ്ഞുവെക്കും.
പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പി.എസ്.എൽ) കളിക്കാൻ വിദേശ താരങ്ങൾക്ക് അംഗരാജ്യങ്ങൾ എൻഒസി നൽകില്ല. ഇത് ലീഗിന്റെ വാണിജ്യ മൂല്യം തകർക്കും. വരാനിരിക്കുന്ന ഏഷ്യാകപ്പുകളിൽ നിന്ന് പാകിസ്ഥാനെ വിലക്കിയേക്കും. കൂടാതെ മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പരമ്പരകളും റദ്ദാക്കപ്പെടും.
പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ടൂർണമെന്റിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ ഈ വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ സർക്കാർ അന്തിമ തീരുമാനം അറിയിക്കും.
ഇതിനിടെ, ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചെങ്കിലും സർക്കാർ അനുമതിയില്ലെങ്കിൽ ടീം യാത്ര തിരിക്കില്ല. സൽമാൻ അലി ആഗയാണ് ടി20 ലോകകപ്പിൽ പാകിസ്ഥാൻ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിലും സൽമാൻ അലി ആഗയാണ് പാകിസ്ഥാനെ നയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
