കൊളംബോ: ഏഷ്യാകപ്പിൽ പാകിസ്ഥാൻ പുരുഷ ടീം തോറ്റ് തുന്നംപാടിയതിന് പിന്നാലെ വനിതാ ഏകദിന ലോകകപ്പിൽ പാക് വനിതകൾക്കും തോൽവി. ഇന്നലെ ഏഴുവിക്കറ്റിന് ബംഗ്‌ളാദേശാണ് പാകിസ്ഥാനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത പാക് വനിതകൾ 38.3 ഓവറിൽ 129 റൺസിന് ആൾഔട്ടാവുകയായിരുന്നു. ബംഗ്‌ളാദേശ് 31.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 3.3 ഓവറിൽ മൂന്ന് മെയ്ഡനടക്കം അഞ്ചു റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷോർന അക്തറും രണ്ട് വിക്കറ്റ് വീഴ്ത്തിയ സഹോദരി മറൂഫ അക്തറും നഹീദ അക്തറും ചേർന്നാണ് പാകിസ്ഥാനെ ചുരുട്ടിയത്.
ഞായറാഴ്ച ഇന്ത്യയുമായാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ഈ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ ഷേക് ഹാൻഡ് നൽകില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു.
ഇന്നത്തെ മത്സരം : ഇംഗ്‌ളണ്ട് Vs ദ.ആഫ്രിക്ക വൈകിട്ട് 3മണിമുതൽ ഗോഹട്ടിയിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്