ഇന്ത്യയിൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയതായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പി.ടി.ഐയോട് സ്ഥിരീകരിച്ചു.
നവംബർ 28 മുതൽ ഡിസംബർ 28 വരെ ചെന്നൈയിലും മധുരയിലും നടക്കുന്ന ടൂർണമെന്റിൽ പാകിസ്താന്റെ പകരക്കാരായ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് എഫ്.ഐ.എച്ച് അറിയിച്ചു. ഇന്ത്യ, ചിലി, സ്വിറ്റ്‌സർലൻഡ് എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിലാണ് പാകിസ്താൻ ഇടം നേടിയത്. കഴിഞ്ഞ ഓഗസ്റ്റ് 29 മുതൽ സെപ്തംബർ 7 വരെ ബീഹാറിലെ രാജ്ഗിറിൽ നടന്ന പുരുഷ ഏഷ്യാ കപ്പിന് ശേഷം പാകിസ്താൻ ഇന്ത്യയിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ടൂർണമെന്റാണിത്.
ഒരു നിഷ്പക്ഷ വേദിയിൽ ടൂർണമെന്റിൽ മൽസരിക്കാൻ പാകിസ്താൻ ഹോക്കി ഫെഡറേഷൻ (പി.എച്ച്.എഫ്) സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള സംഘർഷങ്ങൾ കാരണം ദേശീയ ജൂനിയർ ടീം ഇന്ത്യയിലേക്ക് പോകേണ്ടതില്ലെന്ന് തത്വത്തിൽ തീരുമാനിച്ചതായും എഫ്.ഐ.എച്ചിനെ അറിയിച്ചതായും പി.എച്ച്.എഫ് സെക്രട്ടറി ജനറൽ റാണ മുജാഹിദ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
