2026 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയിലെ വേദികളില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് പിന്തുണയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെയാണ് സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ബംഗ്ലാദേശ് ഐസിസിയെ നിലപാട് അറിയിച്ചത്.
ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസി ബോര്‍ഡ് അംഗങ്ങള്‍ക്ക് കത്ത് അയച്ചിരിക്കുന്നത്. ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തത്തില്‍ അന്തിമതീരുമാനം ഇന്ന് ചേരുന്ന ഐസിസിയുടെ യോഗത്തിലുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രൂപ്പ് ഘട്ടത്തിലെ ബംഗ്ലാദേശിന്റെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്ന് കളികള്‍ കൊല്‍ക്കത്തയിലും ഒന്ന് മുംബൈയിലും. എന്നാല്‍, തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
