ബുള്ളറ്റ് ചെസ് ചാമ്പ്യൻഷിപ്പ് നിഹാൽ സരിന്

JUNE 29, 2026, 8:46 AM

തൃശൂർ: ചെസ് ഡോട്ട്‌കോം സംഘടിപ്പിച്ച ബുള്ളറ്റ് ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഗ്രാൻഡ്മാസ്റ്റർ തൃശൂർ സ്വദേശി നിഹാൽ സരിൻ. ഓൺലൈൻ സ്പീഡ് ചെസിൽ മികച്ച പ്രകടനം പുറത്തെടുത്ത നിഹാൽ

നിലവിലെ ചാമ്പ്യൻ അലിറെസ ഫിറൂസ്ജയെ രണ്ട് തവണ തോൽപ്പിച്ചാണ് ചാമ്പ്യൻഷിപ്പ് നേടിയത്. രണ്ട് മത്സരങ്ങൾക്കിടയിൽ നിഹാൽ തുടർച്ചയായി 15 ഗെയിമുകൾ ജയിച്ച അപൂർവ നേട്ടവും സ്വന്തമാക്കി.

ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്‌സ് ചെസ് വിഭാഗങ്ങളിൽ ഇതിനോടകം തന്നെ ലോകശക്തിയായി മാറിയ ഇന്ത്യയ്ക്ക്, നിഹാൽ സരിന്റെ ഈ വിജത്തോടെ ഏറ്റവും വേഗതയേറിയ പ്രധാന ഓൺലൈൻ ചെസ് ഫോർമാറ്റിലും ആദ്യ കിരീടം സ്വന്തമാക്കാനായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam