വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടിയതിന് തൊട്ടുപിന്നാലെ സൂപ്പർ താരം നെയ്മറിന് വീണ്ടും പരിക്ക്. സ്വന്തം ക്ലബ്ബായ സാന്റോസിനൊപ്പം മത്സരിക്കുന്നതിനിടെയാണ് മുപ്പത്തിനാലുകാരനായ താരത്തിന്റെ വലതുകാലിലെ പേശിക്ക് പരിക്കേറ്റത്.
നെയ്മറുടെ കാൽഫ് മസിലിൽ നീർക്കെട്ട് കണ്ടെത്തിയതായി സാന്റോസ് ക്ലബ്ബിന്റെ മെഡിക്കൽ വിഭാഗം സ്ഥിരീകരിച്ചു.
പരിക്ക് വാർത്ത പുറത്തുവന്നതോടെ ബ്രസീൽ ആരാധകർ വലിയ ആശങ്കയിലായെങ്കിലും, ഇത് ഗുരുതരമല്ലെന്ന് ക്ലബ്ബ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ താരം പൂർണ്ണ കായിക്ഷമത വീണ്ടെടുക്കുമെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ.
മെയ് 27ഓടെ നെയ്മർ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പരിക്കിന്റെ പശ്ചാത്തലത്തിൽ സാന്റോസ് ക്ലബ്ബിന്റെ വരാനിരിക്കുന്ന ചില പ്രധാന മത്സരങ്ങൾ താരത്തിന് നഷ്ടമാകും.
പരിക്കുകൾ കാരണം 2023 മുതൽ ദേശീയ ടീമിന് പുറത്തായിരുന്ന നെയ്മറെ, മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി ലോകകപ്പിനുള്ള 26 അംഗ കാനറിപ്പടയിൽ ഉൾപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു.
2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് അരങ്ങേറുന്നത്. ടൂർണമെന്റിൽ ഗ്രൂപ്പ് സിയിലാണ് ബ്രസീൽ മത്സരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
