'വരുന്നു, റണ്‍സടിക്കുന്നു, ലണ്ടനിലേക്ക് പറക്കുന്നു'; കോഹ്‌ലിയുടെ സ്റ്റൈലിനെക്കുറിച്ച് മുഹമ്മദ് കൈഫ് 

JANUARY 21, 2026, 2:32 AM

ഫോം തെളിയിക്കാൻ വിരാട് കോഹ്‌ലി ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് . ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ കോഹ്‌ലി തന്റെ അസാധാരണ ഫോം തുടരുന്ന പശ്ചാത്തലത്തിലാണ് കൈഫിന്റെ പ്രതികരണം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 240 റണ്‍സായിരുന്നു കോലി ന്യൂസിലന്‍ഡിനെതിരെ നേടിയത്.

"വിരാട് ഇടയ്ക്കിടെ മാത്രം കാണുന്ന ഒരു കളിക്കാരനായി മാറിയിരിക്കുന്നു. പക്ഷേ, അദ്ദേഹം വരുന്നു, സ്ഥിരമായി റൺസ് നേടുന്നു, ലണ്ടനിലേക്ക് മടങ്ങുന്നു. നിരന്തരം ക്രിക്കറ്റ് കളിക്കാത്ത സാഹചര്യങ്ങളില്‍ ഇതുപോലെ സ്ഥിരതപുലര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. അദ്ദേഹത്തിന്റെ പാഷന്‍, ശാരീരിക ക്ഷമത, രാജ്യത്തിന് വേണ്ടി കളിക്കുന്നതിലുള്ള അഭിമാനം, കളിയേക്കുറിച്ചുള്ള അറിവ്, തയാറെടുപ്പ്, ഇതൊന്നും പകരം വെക്കാന്‍ കഴിയുന്നതല്ല. എല്ലാം അദ്ദേഹം തെളിയിച്ചിട്ടുള്ള കാര്യമാണ്,'' കൈഫ് തന്റെ യൂടൂബ് ചാനലില്‍ വ്യക്തമാക്കി.

"കോഹ്‌ലി ഇനി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞാൻ കരുതുന്നില്ല. മത്സര പരിശീലനം എല്ലാവർക്കും ലഭിക്കുന്ന ഒന്നാണ്. എന്നാൽ ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം മറ്റെവിടെ നിന്നും വാങ്ങാൻ കഴിയാത്ത ഒന്നാണ്. അത് എവിടെ നിന്ന് ലഭിക്കുമെന്ന് എനിക്കറിയില്ല. ഈ അവസാന മത്സരത്തിൽ പോലും കോഹ്‌ലി ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു. "ഒരു ടീമിനെതിരെ അദ്ദേഹത്തിന് ഇപ്പോഴും പിടിച്ചുനിൽക്കാൻ കഴിയും," കൈഫ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ കോലി ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ട് മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. എന്നാല്‍, സിഡ്‌നി ഏകദിനത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയതിന് ശേഷം കോലിയുടെ ബാറ്റ് വിശ്രമിച്ചിട്ടില്ല. കഴിഞ്ഞ് ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് കോലി നേടിയത് 616 റണ്‍സാണ്. പതിവിന് വിപരീതമായി ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് കോലി ബാറ്റ് ചെയ്യുന്നത്. 108 ആണ് താരത്തിന്റെ ഇക്കാലയളവിലെ സ്‌ട്രൈക്ക് റേറ്റ് പോലും. ശരാശരി 123ല്‍ എത്തി നില്‍ക്കുന്നു. മൂന്ന് വീതം സെഞ്ചുറികളും അര്‍ദ്ധ സെഞ്ചുറികളും നേടി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ മാത്രമാണ് കോലി പരാജയപ്പെട്ടത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam