പോർച്ചുഗലിനെ സമനിലയിൽ തളച്ച് മെക്‌സിക്കോ

MARCH 30, 2026, 3:55 AM

മെക്‌സിക്കോ സിറ്റി : കഴിഞ്ഞരാത്രി നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് മെക്‌സിക്കോ. പരിക്കേറ്റ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കൂടാതെ ഇറങ്ങിയ പോർച്ചുഗലിനായിരുന്നു മത്സരത്തിൽ മുൻതൂക്കമെങ്കിലും ഗോൾ നേടുവാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനായില്ല.

26-ാം മിനിട്ടിൽ സെർജിയോ റാമോസിന് ലഭിച്ച തകർപ്പനൊരു അവസരം പാഴായത് പോർച്ചുഗലിന് കനത്ത തിരിച്ചടിയായി. രണ്ടുവർഷമായി അറ്റകുറ്റപ്പണികൾക്ക് വേണ്ടി അടച്ചിട്ടിരുന്ന വിഖ്യാതമായ ആസ്‌ടെക് സ്റ്റേഡിയത്തിന്റെ റീ ഓപ്പണിംഗ് മാച്ചായിരുന്നു ഇത്. ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പിന്റെ വേദിയാണ് ആസ്‌ടെക് സ്റ്റേഡിയം. അഞ്ച് മത്സരങ്ങളാണ് ഇവിടെ നടക്കുക.

കഴിഞ്ഞരാത്രി നടന്ന മറ്റ് അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബെൽജിയം 5-2ന് അമേരിക്കയേയും ജപ്പാൻ 1-0ത്തിന് സ്‌കോട്ട്‌ലാൻഡിനെയും സെനഗൽ 2-0ത്തിന് പെറുവിനെയും തോൽപ്പിച്ചു. കാനഡയും ഐസ്‌ലാൻഡും 2-2ന് സമനിലയിൽ പിരിഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam