മാർസെലോയുടെ മകൻ എൻസോ ആൽവസ് റയൽ മാഡ്രിഡുമായി കരാറിൽ ഒപ്പുവച്ചു. മതാപിതാക്കളുമൊത്താണ് പതിനാറുകാരൻ കരാർ ഒപ്പിടാൻ എത്തിയത്. റയൽ മഡ്രിഡിന്റെ യൂത്ത് സിസ്റ്റമായ ല ഫാബ്രിക്കയിലെ അംഗമാണ് എൻസോ.
അറ്റാക്കിങ്ങ് പ്ലേയറായ എൻസോ മികച്ച താരമായി മാറുന്നതിനുള്ള എല്ലാ കഴിവുകളുമുള്ള താരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ററയൽ മഡ്രിഡ് യൂത്ത് ടീമിന്റെ കോച്ചും ഇപ്പോഴത്തെ സീനിയർ ടീമിന്റെ കോച്ചുമായ ആൽവാരോ അർബലോവക്കും എൻസോയുടെ കഴിവുകളിൽ പൂർണ വിശ്വാസമാണ്.
ഗോൾ സ്കോറിങ് മികവും ക്ലിനിക്കൽ ഫിനിഷിങ്ങളും കൈമുതലുള്ള എൻസോയെ ഒരു ദീർഘകാല പദ്ധതിയായാണ് റയൽ കണുന്നത്. റയലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് മാർസെലോയെ കണക്കാക്കുന്നത്. റയലിനായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം കൂടിയാണ്. മകൻ റയലുമായി കരാർ ഒപ്പിട്ടതിൽ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് മാർസെലോ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
