റൂബൻ ഡയസുമായി പുതിയ ദീർഘകാല കരാറിൽ മാഞ്ചസ്റ്റർ സിറ്റി

AUGUST 5, 2025, 7:59 AM

റൂബൻ ഡയസുമായി പുതിയ ദീർഘകാല കരാറിൽ മാഞ്ചസ്റ്റർ സിറ്റി ധാരണയിലെത്തി. ഇതോടെ നിലവിലുള്ള 2027ലെ കരാറിന് ശേഷവും താരം ഇത്തിഹാദിൽ തുടരും എന്ന് ഉറപ്പായി. 2020ൽ ബെൻഫിക്കയിൽ നിന്ന് 62 മില്യൺ പൗണ്ടിന് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ 28കാരനായ പോർച്ചുഗീസ് സെന്റർ ബാക്ക്, സിറ്റിയുടെ പ്രതിരോധനിരയിലെ ഒരു പ്രധാന താരമാണ്.

ക്ലബിനായി 222 മത്സരങ്ങളിൽ നിന്ന് റൂബൻ ഡയസ് കളിച്ചിട്ടുണ്ട്. ഇതിനോടകം നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു ചാമ്പ്യൻസ് ലീഗ് കിരീടം, ഒരു ഫിഫ ക്ലബ് ലോകകപ്പ് എന്നിവയും റൂബൻ ഡയസ് നേടിയിട്ടുണ്ട്.

2021ൽ സിറ്റിയുടെ ക്യാപ്ടൻസി ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡയസ് ഒരു വർഷത്തെ കരാർ നീട്ടിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam