ഡൽഹി: ടിക്കറ്റ് റദ്ദാക്കൽ സംബന്ധിച്ച നിബന്ധനകളിൽ ഇന്ത്യൻ റെയിൽവെ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഈ പരിഷ്‌കരണങ്ങൾ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് മാത്രമാണ് ബാധകമാകുക. പുതുക്കിയ ഉത്തരവ് പ്രകാരം, ട്രെയിൻ പുറപ്പെടാൻ എട്ട് മണിക്കൂറിനും താഴെ മാത്രം സമയം ശേഷിക്കെ ടിക്കറ്റ് റദ്ദാക്കിയാൽ യാത്രക്കാരന് റീഫണ്ട് ലഭിക്കില്ല.
അതേസമയം, യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനും 8 മണിക്കൂറിനും ഇടയിൽ ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം കാൻസലേഷൻ ചാർജായി ഈടാക്കും. ശേഷിക്കുന്ന തുക മാത്രമാണ് റീഫണ്ടായി ലഭിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
മുന്‍പ് പ്രാബല്യത്തിലുണ്ടായിരുന്ന നിബന്ധന പ്രകാരം, കൺഫേം ടിക്കറ്റുകൾ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ 25 ശതമാനം കാൻസലേഷൻ ചാർജ് കുറച്ച് ബാക്കി തുക തിരികെ നൽകുകയായിരുന്നു. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർഎസി സൗകര്യം ഉണ്ടായിരിക്കില്ലെന്നും, കുറഞ്ഞത് 400 കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്നതിനുള്ള ചാർജാണ് ഈടാക്കുകയെന്നും റെയിൽവെ നേരത്തെ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
