മുന്‍ ഇന്ത്യൻ താരവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായിരുന്ന സ്പിന്നര്‍ ആര്‍ അശ്വിനെതിരെ പന്ത് ചുരണ്ടല്‍ ആരോപണം.
തമിഴ്നാട് പ്രീമിയർ ലീഗിൽ (ടിഎൻപിഎൽ) ഡിണ്ടിഗല്‍ ടീമിനെ നയിക്കുന്ന അശ്വിനെതിരെ മധുര പാന്തേഴ്സ് ടീമാണ് പന്ത് ചുരണ്ടൽ ആരോപണവുമായി രംഗത്തെത്തിയത്.
മത്സരത്തിനിടെ അശ്വിന്‍ സംശയകരമായ രീതിയില്‍ തൂവാല ഉപയോഗിച്ചെന്നും ഇതില്‍ അന്വേഷണം വേണമെന്നും കാണിച്ച് മധുര ടീം ടിഎൻപിഎല്ലിന് കത്ത് നൽകി.
പന്തിന്‍റെ ഭാരം കൂട്ടാനായി അശ്വിന്‍ രാസപദാർത്ഥം തേച്ച തൂവാല ഉപയോഗിച്ചെന്നാണ് മധുര ടീമിന്‍റെ ആരോപണം. നിരവധി തവണ താക്കീത് ചെയ്തിട്ടും ഡിണ്ടിഗല്‍ ടീം രാസപദാര്‍ത്ഥങ്ങള്‍ തേച്ച തൂവാല ഉപയോഗിട്ട് പന്ത് ചുരണ്ടുന്നത് തുടര്‍ന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്