ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇന്നലെ കരുത്തർക്ക് അടിതെറ്റിയ ദിവസമായിരുന്നു. ക്രിസ്റ്റൽ പാലസ് ഒന്നിനെതിരെ രണ്ട് ഗോളിന് നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ തോൽപിച്ചു. എഡ്ഡി എൻകെതിയയുടെ ഇഞ്ചുറിടൈം ഗോളാണ് ലിവർപൂളിനെ ആദ്യ തോൽവിയിലേക്ക് തള്ളിയിട്ടത്. ഒൻപതാം മിനിറ്റിൽ ഇസ്‌മെയ്‌ല സാർ ആണ് സ്‌കോറിംഗിന് തുടക്കമിട്ടത്. 87-ാം മിനിറ്റിൽ കിയേസയിലൂടെയായിരുന്നു ലിവർപൂൾ സമനില പിടിച്ചത്. എന്നാൽ ഇഞ്ചുറി ടൈമിൽ(90+7 )എഡ്ഡി എൻകെതിയ ലിവർപൂളിന്റെ വിധിയെഴുതി വിജയഗോൾ നേടി.
മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ ചെൽസിയെ വീഴ്ത്തിയതും ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു. ഫെർണാണ്ടസിന്റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ചെൽസിയുടെ തോൽവി. മാക്‌സിം ഡി സൈപറിന്റെ ഗോളിലൂടെ ബ്രൈറ്റൺ ഒപ്പമെത്തി. ചെൽസിയുടെ പ്രതീക്ഷകൾ തകർത്തത്
77-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമായി(90+10) ഡാനി വെൽബാക്കിന്റെ ഇരട്ടപ്രഹരം. 53-ാം മിനിറ്റിൽ ട്രെവോ ചാലോബ ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ചെൽസി കളി പൂർത്തിയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്