ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫു്ടബോളിൽ ഇന്നലെ ഗ്രൂപ്പ് ബിയിലെ കളിയിൽ കേരളവും റെയിൽവേസും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. റെയിൽവേസിന്റെ സോയിഭം അഭിനാഷ് സിംഗിന്റെ സെൽപ് ഗോളിലാണ് കേരളം ലീഡെടുത്തത്.
കളിയവസാനിക്കാറാകവെ മലയാളി താരം പി.കെ ഫസീനാണ് റയിൽവേസിന്റെ സമനില ഗോൾ നേടിയത്. ഇരുടീമും ശ്രദ്ധയോടെയാണ് തുടങ്ങിയത്. മത്സരത്തിന്റെ 37-ാം മിനിട്ടിലാണ് സോയിഭത്തിന്റഎ പിഴവിൽപിറന്ന സെൽഫ് ഗോൾ കേരളത്തിന്റെ അക്കൗണ്ടിൽ എത്തുന്നത്.
ഈ ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിക്കാൻ കേരളത്തിനായി. എന്നാൽ രണ്ടാം റൗണ്ടിൽ റെയിൽവേസ് ഗോൾതിരിച്ചടക്കാനായി ആക്രമണത്തിന്റെ മൂർച്ച കൂട്ടി. 80-ാം മിനിട്ടിൽ കോർണറിൽ നിന്ന് കിട്ടിയ പന്ത് തലകൊണ്ട് ഗോളിലേക്ക് തിരിച്ച് വിട്ട് ഫസീൻ റെയിൽവേയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു.
തുടർന്നും ഇരുടീമും ഗോളിനായി നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും വലകുലുങ്ങിയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
