ഓൾറൗണ്ടർ ജലജ് സക്‌സേന ഈ സീസണിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിക്കും. നേരത്തെ മധ്യപ്രദേശിനും കേരളത്തിനും വേണ്ടി കളിച്ചിട്ടുള്ള ജലജ് സക്‌സേനയുടെ കരിയറിലെ ഒരു പുതിയ അധ്യായമാണിത്. ഈ സീസണിൽ തന്റെ പേര് ടീമിൽ ഉൾപ്പെടുത്തരുതെന്ന് ജലജ് സക്‌സേന കേരള ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് താരത്തെ ടീമിലെടുത്തതായി മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്‌വാദ്, അങ്കിത് ബാവ്‌നെ എന്നിവർക്കൊപ്പം കളിക്കുന്നതിന്റെ ആവേശം ജലജ് സക്‌സേനയും പങ്കുവെച്ചു.
കഴിഞ്ഞ സീസണിൽ കേരള ടീമിലെ പ്രധാന താരമായിരുന്ന ജലജ് സക്‌സേന, 10 മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 40 വിക്കറ്റുകൾ നേടിയിരുന്നു. അവസാന 9 സീസണായി അദ്ദേഹം കേരളത്തിനൊപ്പം ആയിരുന്നു. അദ്ദേഹത്തിന്റെ പരിചയസമ്പത്തും മികച്ച പ്രകടനവും മഹാരാഷ്ട്രയുടെ ബൗളിംഗ് നിരയ്ക്ക് കരുത്ത് നൽകുമെന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്