ലോകകപ്പില്‍ കോഹ്ലി-രോഹിത് ഓപ്പണിംഗ്?

APRIL 17, 2024, 6:24 PM

ലോകകപ്പില്‍ ഇന്ത്യക്കായി  രോഹിത് ശർമയും വിരാട് കോഹ്ലിയും ഓപ്പണിങ് ഇറങ്ങാൻ സാധ്യത. ഇന്ത്യൻ ടീം മാനേജ്മെൻറ് ഇരുവരെയും ഓപ്പണിങ് ഇറക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകള്‍.

അമേരിക്കയിലും വെസ്റ്റിൻഡീസിലും ആയി നടക്കുന്ന ലോകകപ്പില്‍ ഇരുവരും ആകും ഓപ്പണ്‍ ചെയ്യുക എന്നും ഇത് സംബന്ധിച്ച്‌ ദ്രാവിഡും അഗാർക്കറും തമ്മില്‍ ചർച്ചകള്‍ നടന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

വിരാട് കോഹ്‌ലി ഇപ്പോൾ ഐപിഎല്ലിൽ ആർസിബിക്കായി ഓപ്പണറാണ്. ഓപ്പണിംഗിലൂടെ അവിടെയും മികച്ച പ്രകടനം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കോഹ്ലിയും രോഹിത്തും ഓപ്പൺ ചെയ്യണമെന്നാണ് മാനേജ് മെൻ്റ് ആലോചിക്കുന്നത്. ജയസ്വാളിന്റെ മോശം ഫോമും ഇത്തരം ചർച്ചകള്‍ക്ക് കാരണമാണ്. ഇരുവരും ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ മൂന്നാമൻ ആയോ അല്ലെങ്കില്‍ പകരം ഓപ്പണറായോ ഗില്ലിനെ പരിഗണിക്കും.

vachakam
vachakam
vachakam

ഹാർദിക് പാണ്ഡ്യയെ ടീമില്‍ എടുക്കണമെങ്കില്‍ അദ്ദേഹം ബൗള്‍ ചെയ്യുമെന്ന് ഉറപ്പിക്കണം എന്നും ടീമിൻറെ ഇടയില്‍ ചർച്ചകള്‍ നടക്കുന്നുണ്ട്. രാജസ്ഥാൻ റോയല്‍സിനായി മികച്ച പ്രകടനം നടത്തുന്ന റിയാൻ പരാഗിനെ ഇന്ത്യൻ ടീമിലേക്ക് എടുക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. 

ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സ് ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് പരാഗ്. ഇന്ത്യയുടെ ലോകകപ്പ് ടീം അടുത്തമാസം പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്. ഐപിഎല്‍ കഴിഞ്ഞ് ആറു ദിവസങ്ങളുടെ ഇടവേള മാത്രമേ ലോകകപ്പിന് മുന്നെ ഉള്ളൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam