കേഴ്സ്റ്റനും ഗില്ലസ്പിയുംപാക്പരിശീലകർ

APRIL 29, 2024, 10:55 AM

ലാഹോർ: ഇന്ത്യയെ 2011ൽ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരാക്കിയ ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഗാരി കേഴ്സ്റ്റനെ ട്വന്റി20, ഏകദിന ഫോർമാറ്റുകളിൽ കോച്ചായി നിശ്ചയിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുൻ ഓസ്‌ട്രേലിയൻ പേസർ ജേസൺ ഗില്ലസ്പിയാണ് ടെസ്റ്റ് ടീം കോച്ച്.

മുൻ പാകിസ്ഥാൻ ആൾറൗണ്ടർ അസ്ഹർ മഹ്മൂദിനെ എല്ലാ ഫോർമാറ്റുകളിലും അസിസ്റ്റന്റ് കോച്ചായും നിയമിച്ചു. ഗാരി കേസ്റ്റൺ നിലവിൽ ഇന്ത്യൻ പ്രിമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റാൻസിന്റെ മെന്ററായി പ്രവർത്തിക്കുകയാണ്.

ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ഗില്ലസ്പി, ഓസ്ട്രേലിയയിൽ ആഭ്യന്തര രംഗത്തും ബിഗ് ബാഷ് ലീഗിലും പേരെടുത്ത പരിശീലകനാണ്.

vachakam
vachakam
vachakam

പാക് ടീം പരിശീലകനായിരുന്ന മിക്കി ആർതറിനെ 2023 ഏകദിന ലോകകപ്പിനുശേഷം പുറത്താക്കിയിരുന്നു. മേയ് 22ന് നടക്കുന്ന പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി കേസ്റ്റൺ പരിശീലക സ്ഥാനം ഏറ്റെടുക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam