പാരീസ്: ഫ്രഞ്ച് ലീഗിൽ പാരിസ് സെൻ്റ് ജർമൻ ജേതാക്കളായി. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റതോടെയാണ് എംബാപ്പെയും സംഘവും ജേതാക്കളാകുന്നത്.
നിലവിൽ 12 പോയിൻ്റിൻ്റെ ലീഡാണ് പിഎസ്ജിക്കുള്ളത്. ഇത് പന്ത്രണ്ടാമത്തെയും തുടർച്ചയായ മൂന്നാമത്തെയും കിരീടമാണ്.
ലൂയിസ് എൻ റിക്വെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം അപാര ഫോമില്‍ കളിക്കുന്ന പി.എസ്.ജി ഇതുവരെ കളിച്ച 31 ലീഗ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്.
മൊണാക്കോക്കെതിരെ അലക്സാണ്ട്രെ ലകാസറ്റെ, സെയ്ദ് ബെൻ റഹ്മ, മാലിക് ഫൊഫാന എന്നിവരാണ് ലിയോണിനായി ഗോള്‍ നേടിയത്.
വിസ്സാം ബിൻ യെദ്ദറാണ് മൊണാക്കൊയുടെ ഇരു ഗോളും നേടിയത്. 31 മത്സരങ്ങള്‍ പൂർത്തിയായപ്പോള്‍ പി.എസ്.ജിക്ക് 70ഉം മൊണാക്കോക്ക് 58ഉം പോയന്റാണുള്ളത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്