ഐഎസ്എൽ: ബംഗ്ലൂരു എഫ്‌സിയെ തോൽപ്പിച്ച് മുംബൈ സിറ്റി

DECEMBER 9, 2023, 11:33 AM

ഇന്ത്യൻ സൂപ്പർ ലീഗിൽ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എതിരില്ലാത്ത നാലു ഗോളുകൾക്ക് ബംഗ്‌ളൂരു എഫ്‌സിയെ തോൽപ്പിച്ചു. മുംബൈ സിറ്റിക്കെതിരെ പൊരുതി നിൽക്കാൻ പോലും ബംഗ്‌ളൂരു എഫ്‌സിക്കായില്ല. 11-ാം മത്സരത്തിൽ എൽ ഖയാതിയുടെ ഫിനിഷിലൂടെ ആണ് മുംബൈ സിറ്റി ലീഡ് എടുത്തത്.

മുപ്പതാം മിനുട്ടിൽ ആകാശ് മിശ്രയുടെ ഗോളിലൂടെ മുംബൈ സിറ്റി ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി 2-0ന്റെ ലീഡിൽ മുംബൈ സിറ്റി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 57-ാം മിനുട്ടിൽ മുംബൈ സിറ്റി പെനാൾട്ടിയിലൂടെ മൂന്നാം ഗോൾ നേടി. ഡിയസാണ് പെനാൾട്ടി ലക്ഷ്യത്തിലെത്തിച്ചത്. നാലു മിനുട്ടുകൾക്ക് ശേഷം അവർക്ക് വീണ്ടും പെനാൾട്ടി ലഭിച്ചു. ഇത്തവണ ചാങ്‌തെ ആണ് പെനാൾട്ടി എടുത്തത്. ഇന്ത്യൻ താരത്തിനും ലക്ഷ്യം പിഴച്ചില്ല.

വിജയത്തോടെ മുംബൈ സിറ്റിക്ക് 6 മത്സരങ്ങളിൽ നിന്ന് 14 പോയിന്റായി. അവർ ഇപ്പോൾ നാലാം സ്ഥാനത്താണ്. ബംഗ്‌ളൂരു എഫ്‌സി 9 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam