ടി20 റാങ്കിങ്ങിൽ അടിച്ച് കയറി ഇഷാൻ കിഷൻ; സഞ്ജു സാംസണ്‍ താഴോട്ട്

FEBRUARY 18, 2026, 3:41 AM

ഐസിസി ടി20 റാങ്കിംഗിൽ വൻ കുതിപ്പുമായി ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് കിഷനെ ആദ്യ പത്തിലേക്ക് എത്തിച്ചത്. ടി20 റാങ്കിംഗിൽ ആദ്യ പത്തിൽ ഇടംപിടിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ഇപ്പോൾ ഇഷാൻ കിഷൻ. ന്യൂസിലൻഡിന്റെ ടിം സീഫെർട്ട്, ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് എന്നിവരെ പിന്നിലാക്കിയാണ് കിഷന്റെ ഈ മുന്നേറ്റം. നമീബിയക്കെതിരായ മത്സരത്തിലും താരം അർധസെഞ്ചുറി (61) നേടിയിരുന്നു.

808 റേറ്റിങ് പോയിന്റോടെ ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട് രണ്ടാം സ്ഥാനവും നിലനിര്‍ത്തി. മൂന്നാം സ്ഥാനത്തായിരുന്ന പാകിസ്താന്‍ താരം സാഹിബ്സാദ ഫര്‍ഹാന്‍ രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി അ‍ഞ്ചാമതായിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ തകര്‍പ്പന്‍ സെ‍ഞ്ചുറിയടിച്ച ശ്രീലങ്കന്‍ താരം പാത്തുന്‍ നിസങ്ക മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

ടി20 ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയില്‍ നിരാശപ്പെടുത്തിയ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്തായിരുന്നു. ലോകകപ്പില്‍ നമീബിയക്കെതിരെ ഒരു മത്സരത്തില്‍ മാത്രമാണ് സഞ്ജുവിനെ ഇന്ത്യ കളത്തിലിറക്കിയത്. അന്ന് കളത്തിലിറങ്ങുമ്പോള്‍ 56ാം റാങ്കാണ് സഞ്ജുവിന് ഉണ്ടായിരുന്നത്. നമീബിയക്കെതിരെ മിന്നുന്ന തുടക്കം ലഭിച്ചെങ്കിലും സഞ്ജു വേഗം തന്നെ പുറത്തായി. 8 പന്തില്‍ 3 സിക്സുകള്‍ സഹിതം 22 റണ്‍സാണ് സഞ്ജു നേടിയത്. ഐസിസി പുറത്തുവിട്ട പുതിയ ടി20 ബാറ്റിങ് റാങ്കിങ്ങില്‍ സഞ്ജു സാംസണ്‍ 59ാം സ്ഥാനത്താണുള്ളത്. 2 സ്ഥാനങ്ങളാണ് താരത്തിന് നഷ്ടമായിരിക്കുന്നത്.

vachakam
vachakam
vachakam

അഭിഷേക് ശര്‍മക്കും ഇഷാന്‍ കിഷനും പുറമേ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടി20 റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളിലുള്ള ഇന്ത്യന്‍ താരങ്ങള്‍. 751 റേറ്റിങ് പോയിന്‍റുള്ള തിലക് വര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമത്തെ റാങ്കിലേക്ക് എത്തി. 747 റേറ്റിങ് പോയിന്‍റോടെ സൂര്യകുമാര്‍ യാദവ് ആറാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ശിവം ദുബെയാണ് റാങ്കിങ് മെച്ചപ്പെടുത്തിയ ഒരു ഇന്ത്യന്‍ ബാറ്റര്‍. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 41ാം സ്ഥാനത്തേക്കാണ് ശിവം ദുബെ എത്തിയത്.

ടി20 ബോളര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തി. അക്സര്‍ പട്ടേല്‍ 14ാം സ്ഥാനത്തും ജസ്പ്രീത് ബുംറ 15ാം സ്ഥാനത്തുമാണ്. ഇരുവരും റാങ്കിങ് മെച്ചപ്പെടുത്തിട്ടുണ്ട്. കുല്‍ദീപ് യാദവ് 5 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബോളര്‍മാരില്‍ 25ാം സ്ഥാനത്തെത്തി. ടി20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ശിവം ദുബെ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 9ാം സ്ഥാനത്തേക്ക് എത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam