അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസാണ് ഐപിഎൽ മിനി-ലേലത്തിന് മുമ്പ് ഏറ്റവും കുറഞ്ഞ തുക ശേഷിക്കുന്ന ടീം. നിലവിൽ അവരുടെ കൈവശം 2.75 കോടി രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ. ലേലത്തിൽ ഈ തുകയ്ക്കുള്ളിൽ മാത്രമേ മുംബൈയ്ക്ക് കളിക്കാരെ വാങ്ങാൻ കഴിയൂ.
നിലവില്‍ 20 താരങ്ങളാണ് മുംബൈയുടെ സ്‌ക്വാഡിലുള്ളത്. പരമാവധി അഞ്ചു താരങ്ങളെ മാത്രമേ മുംബൈയ്ക്കു ഇനി സ്‌ക്വാഡിലേക്കു ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ വിദേശ താരം ഒന്നു മാത്രവുമാണ്. അടുത്ത ലേലത്തില്‍ മുംബൈയ്ക്കു ലക്ഷ്യമിടാവുന്ന അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
ട്രെന്റ് ബോൾട്ടാണ് നിലവിൽ അവരുടെ ആദ്യ ചോയ്‌സ് വിദേശ പേസർ. മുംബൈയ്ക്ക് ഇപ്പോൾ മിഡിൽ ഓവറുകളിൽ പന്തെറിയാൻ കഴിയുന്ന ഒരാളെ ആവശ്യമാണ്. ജെറാൾഡ് കോറ്റ്‌സി, ആൻട്രിച്ച് നോർഷ്യ, ജോഷ് ടോങ്, മാറ്റ് ഹെൻറി, സ്പെൻസർ ജോൺ എന്നിവരിൽ ഒരാളെ ലേലത്തിൽ വാങ്ങാൻ ശ്രമിക്കാം.
രോഹിത് ശർമ്മയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയുടെ റയാൻ റിക്കൽട്ടണും നിലവിൽ മുംബൈയുടെ ആദ്യ ചോയ്‌സ് ഓപ്പണറാണ്. കഴിഞ്ഞ സീസണിൽ ഈ ജോഡി മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ അടുത്ത തവണ റിക്കൽട്ടൺ തന്റെ ബാറ്റിംഗിൽ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെങ്കിൽ, മുംബൈയ്ക്ക് ബാക്കപ്പ് ഓപ്പണറായി ഒരാളെ ആവശ്യമായി വരും.
ഇന്ത്യയുടെ യുവ ഓപ്പണറും സ്‌ഫോടനാത്മക ബാറ്റ്‌സ്മാനുമായ പൃഥ്വി ഷാ ഈ റോളിന് തികച്ചും അനുയോജ്യനാണ്. കഴിഞ്ഞ മെഗാ ലേലത്തിൽ അദ്ദേഹം വിൽക്കപ്പെടാതെ പോയെങ്കിലും, നിലവിൽ ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം മികച്ച ഫോമിലാണ്. അതിനാൽ പൃഥ്വിയെ തീർച്ചയായും മുംബൈ പരിഗണിക്കാം. ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് പുറത്തിറങ്ങിയ ഷെയ്ഖ് റാഷിദാണ് അവർക്ക് മറ്റൊരു ഓപ്ഷൻ.
റോബിന്‍ മിന്‍സാണ് ഇപ്പോള്‍ മുംബൈയിലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ സീസണില്‍ അവസര നല്‍കിയപ്പോള്‍ താരം നിറം മങ്ങിയിരുന്നു. അതിനാല്‍ ലേലത്തില്‍ അണ്‍ക്യാപ്ഡ് കീപ്പര്‍മാരായ വന്‍ഷ് ബേദി, ലുവ്‌നിത് സിസോഡിയ എന്നിവരിലൊരാളെ ലേലത്തില്‍ മുംബൈയ്ക്കു ലക്ഷ്യം വയ്ക്കാം. അടിസ്ഥാന വിലയ്ക്കു തന്നെ ഇവരെ വാങ്ങാനും സാധിച്ചേക്കും.
ഇന്ത്യന്‍ ഫാസ്റ്റ് ബൗളറാണ് ലേലത്തില്‍ മുംബൈയുടെ മറ്റൊരു ആവശ്യം. പഴ്‌സില്‍ പണം കുറവായതിനാല്‍ അണ്‍ക്യാപ്ഡ് പേസറായിരിക്കും നല്ല ഓപ്ഷന്‍. സിമര്‍ജീത്് സിങ്, കമലേഷ് നാഗര്‍കോട്ടി, ചേതന്‍ സക്കാരിയ, ആകാശ് മധ്വാള്‍ എന്നിവരാണ് മുംബൈയ്ക്കു പരിഗണിക്കാവുന്നവര്‍. ഇവരില്‍ മധ്വാള്‍ നേരത്തേ ടീമിന്റെ ഭാഗമായതിനാല്‍ മുംബയ്ക്കു പ്രത്യേക താല്‍പ്പര്യവുമുണ്ടാവും.അഞ്ചാമത്തെ ഓപ്ഷനെന്നത് ഒരു ഇന്ത്യന്‍ സ്പിന്നറെ വാങ്ങിക്കുകയെന്നതാണ്. രാഹുല്‍ ചാഹറിനെയോ, കുമാര്‍ കാര്‍ത്തികേയയേയോ അവര്‍ക്കു ലേലത്തില്‍ പരിഗണിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
