2028 ലോസാഞ്ചലസ് ഒളിംപിക്‌സ് ക്രിക്കറ്റിൽ യോഗ്യതനേടി ഇന്ത്യൻ വനിതകൾ

JUNE 30, 2026, 9:13 AM

വനിതാ ടി20 ലോകകപ്പിൽ നിന്നു സെമി കാണാതെ പുറത്തായി നിരാശപ്പെട്ട് നിന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ തേടി ഒരു സന്തോഷ വാർത്ത. 2028ലെ ലോസാഞ്ചലസ് ഒളിംപിക്‌സിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം യോഗ്യത സ്വന്തമാക്കി. ടി20 ലോകകപ്പിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റാണ് ഇന്ത്യ പുറത്തായത്. പിന്നാലെയാണ് ഇന്ത്യൻ ടീമിനു ഒളിംപിക്‌സ് യോഗ്യത സ്വന്തമായത്.

ഒളിംപിക്‌സിലേക്കുള്ള ക്രിക്കറ്റിന്റെ ചരിത്രപരമായ തിരിച്ചുവരവിൽ ലഭ്യമായ ആറ് സ്ഥാനങ്ങളിൽ ഒന്ന് സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു. ഐ.സി.സി പുതുതായി പ്രഖ്യാപിച്ച ഒളിംപിക് യോഗ്യതാ മാനദണ്ഡങ്ങളിലൂടെയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്.

നീണ്ട 128 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നത്. 2028 ലോസാഞ്ചലസ് ഒളിംപിക്‌സിലെ പുരുഷ -വനിതാ ടി20 മത്സരങ്ങളിൽ ആറ് ടീമുകൾ വീതമായിരിക്കും പങ്കെടുക്കുകയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തിങ്കളാഴ്ച സ്ഥിരീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam