ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും തോറ്റ് ഇന്ത്യൻ വനിതകൾ

MARCH 2, 2026, 2:40 AM

ഹൊബാർട്ട് : ട്വന്റി20യിൽ പരമ്പര നേടിയ ഇന്ത്യയ്ക്ക് ഏകദിനത്തിൽ തിരിച്ചടി നൽകി ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം. മൂന്നുമത്സരപരമ്പരയിൽ ഒറ്റക്കളിപോലും വിട്ടുകൊടുക്കാതെ വിജയിക്കുകയായിരുന്നു ഓസീസ് വനിതകൾ. നേരത്തേ ട്വന്റി20 പരമ്പര 2-1നാണ് ഇന്ത്യ ജയിച്ചിരുന്നത്. ഇനി ഇരു ടീമുകളും തമ്മിൽ ഏക ടെസ്റ്റ് നടക്കും.

ഇന്നലെ ഹൊബാർട്ടിൽ മൂന്നാം ഏകദിനത്തിൽ 185 റൺസിന്റെ പടുകൂറ്റൻ ജയമാണ് ഓസീസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ 409/7 എന്ന സ്‌കോർ ഉയർത്തിയശേഷം ഇന്ത്യയെ 45.1 ഓവറിൽ 224ന് ആൾ ഔട്ടാക്കുകയായിരുന്നു. സെഞ്ച്വറികൾ നേടിയ ക്യാപ്ടൻ അലീസ ഹീലിയുടേയും (158), ബേത്ത് മൂണിയുടേയും (106*) അർദ്ധസെഞ്ച്വറി നേടിയ ജോർജിയ വോളിന്റേയും (62) മികവിലാണ് ഓസീസ് 400 കടന്നത്. ഇന്ത്യൻ സ്പിന്നർ ശ്രീചരണി പത്തോവറിൽ 106 റൺസാണ് വിട്ടുകൊടുത്തത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്ററായി ശ്രീചരണി നാണംകെട്ടു.

മറുപടിക്കിറങ്ങിയ ഇന്ത്യൻ നിരയിൽ ജമീമ റോഡ്രിഗസാണ് (42),സ്മൃതി മന്ഥാന (0), പ്രതിക റാവൽ (27), ഹർമൻപ്രീത് കൗർ (25), ഹർലീൻ ഡിയോൾ (14), ദീപ്തി ശർമ്മ (29), റിച്ച ഘോഷ് (18), സ്‌നേഹ് റാണ (44) എന്നിവരുടെ പുറത്താകലോടെ ചേസിംഗ് നിർവീര്യമായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam