2024 ടി20 ലോകകപ്പ് ജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീമാണ് ഇന്ത്യയെന്ന് രവി ശാസ്ത്രി

NOVEMBER 27, 2023, 7:23 PM

ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ പരിശീലകനുമായ രവി ശാസ്ത്രി. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് ജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീമാണ് ഇന്ത്യയെന്നും ശാസ്ത്രി പറഞ്ഞു.

ലോകകപ്പ് നേടുന്നത് എളുപ്പമല്ലെന്നും അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പില്‍ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടി രവി ശാസ്ത്രി പറഞ്ഞു.

അഹമ്മദാബാദില്‍ നടന്ന ഫൈനലിലെ തോല്‍വി ഹൃദയഭേദകമാണെന്ന് രവി ശാസ്ത്രി പറഞ്ഞു. ശാസ്ത്രി മുഖ്യപരിശീലകനായിരിക്കെ   മാഞ്ചസ്റ്ററില്‍ നടന്ന 2019 ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. 

vachakam
vachakam
vachakam

'ഒന്നും എളുപ്പമല്ല. മഹാനായ സച്ചിന്‍ ടെണ്ടുല്‍ക്കറിന് പോലും ആറ് ലോകകപ്പുകള്‍ കാത്തിരിക്കേണ്ടി വന്നു ആ കപ്പ് ഉയര്‍ത്താന്‍. നിങ്ങള്‍ക്ക് ലോകകപ്പ് എളുപ്പത്തില്‍ വിജയിക്കാനാവില്ല. ഒരു ലോകകപ്പ് നേടുന്നതിന് ഫൈനല്‍ ദിവസം നിങ്ങള്‍ ഒന്നാന്തരമായി കളിക്കണം്,' രവി ശാസ്ത്രി പറഞ്ഞു.

'നിങ്ങള്‍ നേരത്തെ ചെയ്യുന്ന കാര്യങ്ങളൊന്നും അന്ന് കണക്കാക്കപ്പെടില്ല, ആ വലിയ ദിനത്തില്‍, നിങ്ങള്‍ അവസരത്തിനൊത്ത് ഉയരണം. ആ രണ്ട് ദിവസങ്ങളില്‍ (സെമി ഫൈനല്‍, ഫൈനല്‍) മികച്ച പ്രകടനം നടത്തിയാല്‍ നിങ്ങള്‍ വിജയിക്കും. ഓസ്ട്രേലിയ വമ്പന്‍ പ്രകടനം നടത്തിയ രണ്ട് ദിവസങ്ങളായിരുന്നു അത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam