അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം. മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 564-8ന് മറുപടിയായി ആദ്യ ഇന്നിംഗ്‌സിൽ 152 റൺസിന് ഓൾ ഔട്ടായ അഫ്ഗാൻ രണ്ടാം ഇന്നിംഗ്‌സിൽ 112 റൺസിന് പുറത്തായി ഇന്നിംഗ്‌സിനും 300 റൺസിനും തോറ്റു.
113-5 എന്ന നിലയിൽ ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാൻ മൂന്നാം ദിനം ആദ്യ സെഷനിൽ 152 റൺസിന് പുറത്തായി 412 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയാണ് ഫോളോ ഓൺ ചെയ്തത്.
പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിംഗ്‌സിൽ 35.5 ഓവറിൽ 112 റൺസിന് ഓൾ ഔട്ടായി. 42 റൺസെടുത്ത ഓപ്പണർ സെദിഖുള്ള അടൽ ആണ് അഫ്ഗാന്റെ ടോപ് സ്‌കോറർ. റഹ്മാനുള്ള ഗുർബാസ് 24 റൺസെടുത്തപ്പോൾ 13 റൺസെടുത്ത റഹ്മത്ത് ഷാ മാത്രമാണ് പിന്നിട് അഫ്ഗാൻ നിരയിൽ രണ്ടക്കം കടന്നുള്ളു.
ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടൺ സുന്ദർ 4 വിക്കറ്റെടുത്തപ്പോൾ കുൽദീപ് യാദവ് 3 വിക്കറ്റെടുത്തു. റൺസുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്. 2018ൽ രാജ്‌കോട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ 272 റൺസിന് ജയിച്ചതിന്റെ റെക്കോർഡാണ് അഫ്ഗാനെതിരായ വമ്പൻ ജയത്തോടെ ഇന്ത്യ പിന്നിലാക്കിയത്.
412 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ അഫ്ഗാൻ രണ്ടാം ഇന്നിംഗ്‌സിൽ നല്ല തുടക്കമിട്ടശേഷമാണ് തകർന്നടിഞ്ഞത്. ഓപ്പണിംഗ് വിക്കറ്റിൽ സെദിഖുള്ള അടലും അബ്ദുൾ മാലിക്കും(8) ചേർന്ന് 42 റൺസ് കൂട്ടിച്ചേർത്തു. അബ്ദുൾ മാലിക് പുറത്തായശേഷം റഹ്മാനുള്ള ഗുർബാസിനൊപ്പം 30 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ അടൽ അഫ്ഗാനെ 72/1 എന്ന ഭേദപ്പെട്ട നിലയിലെത്തിച്ചെങ്കിലും ഗുർബാസിനെ(24) കുൽദീപ് യാദവ് പുറത്താക്കിയതിന് പിന്നാലെ 50 റൺസ് കൂടി കൂട്ടിച്ചേർത്ത് ഓൾ ഔട്ടാവുകയായിരുന്നു.
നേരത്തെ മൂന്നാം ദിനം ആദ്യ സെഷനിൽ 1135 എന്ന സ്‌കോറിലാണ് അഫ്ഗാൻ ക്രീസിലിറങ്ങിയത്. അഫ്ഗാന് സ്‌കോർ 118ൽ എത്തിയപ്പോഴേക്കും അസ്മത്തുള്ള ഒമർസായിയെ നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയാണ് ഒമർസായിയെ അക്കൗണ്ട് തുറക്കും മുമ്പ് മടക്കിയത്. ഷറഫുദ്ദീൻ അഷ്രഫിനൊപ്പം(11) റഹ്മത്ത് ഷാ പൊരുതിയത് അഫ്ഗാന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും ഷറഫുദ്ദീനെയും അർധസെഞ്ചുറി നേടിയ റഹ്മത്ത് ഷായെയും(60) പുറത്താക്കി മാനവ് സുതർ 5 വിക്കറ്റ് നേട്ടം തികച്ചു.
പിന്നാലെ മുഹമ്മദ് സലീം സഫിയെ(0) കൂടി മടക്കി സുതർ അരങ്ങേറ്റം അവിസ്മരണീയമാക്കി. സിയാവുർ റഹ്മാൻ ഷരീഫിയെ(6) പുറത്താക്കിയ വാഷിംഗ്ടൺ സുന്ദറാണ് അഫ്ഗാന്റെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. ഇന്ത്യക്കായി 22 ഓവറിൽ വെറും 33 റൺസ് മാത്രം വിട്ടുകൊടുത്താണ് സുതർ 6 വിക്കറ്റ് എറിഞ്ഞിട്ടത്. പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റെടുത്തപ്പോൾ സുന്ദർ ഒരു വിക്കറ്റെടുത്തു.
അർധസെഞ്ചുറിയുമായി അഫ്ഗാന്റെ ടോപ് സ്‌കോററായ റഹ്മത്ത് ഷാ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അർദ്ധസെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാൻ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
