ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി; ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ-പാക് പോരാട്ടം

SEPTEMBER 25, 2025, 2:01 PM

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് പാകിസ്ഥാന്‍. 11 റണ്‍സിനാണ് പാകിസ്ഥാന്‍ വിജയിച്ചത്. 136 എന്ന താരതമ്യനെ ചെറിയ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ബംഗ്ലാദേശിന് അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫുമാണ് ബംഗ്ലാദേശിനെ തുരത്തിയത്. സയിം അയൂബ് നിര്‍ണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിലെ ജയത്തോടെ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കും. ആവേശകരമായ മത്സരത്തില്‍ അവസാന ഓവര്‍ വരെ ഇരു ടീമുകള്‍ക്കും സാധ്യതയുണ്ടായിരുന്നു. 30 റണ്‍സ് നേടിയ ഷ്മീം ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

18 റണ്‍സ് നേടിയ ഓപ്പണിങ് ബാറ്റര്‍ സെയ്ഫ് ഹസനാണ് രണ്ടാം ടോപ് സ്‌കോറര്‍. നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. ആദ്യ പത്ത് ഓവറില്‍ ബംഗ്ലാദേശ് ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് പാകിസ്ഥാനെ ചെറിയ സ്‌കോറില്‍ തളക്കാന്‍ സഹായിച്ചത്.

ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടിയ തസ്‌കിന്‍ അഹ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍. മഹെദി ഹസന്‍, റിഷാദ് ഹുസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുസ്തഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ഹാരിസ് 31 റണ്‍സുമായി ടോപ് സ്‌കോററായി. മുഹമ്മദ് നവാസ (25), ഷഹീന്‍ അഫ്രദി (19), ഫഹീം അഷ്റഫ് (14) എന്നിവരാണ് പാകിസ്താനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam