ദുബായ് : ഏഷ്യാകപ്പ് ക്രിക്കറ്റിൽ നാളെ പാകിസ്ഥാന് എതിരായ ഫൈനലിന് മുന്നോടിയായി ഇന്നലെ ശ്രീലങ്കയ്ക്ക് എതിരെ സൂപ്പർ ഫോർ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് സൂപ്പർ ഓവറിൽ വിജയം.
ഇരുടീമുകളും നിശ്ചിത 20 ഓവറിൽ 202/5 എന്ന സ്‌കോർ നേടിയതോടെയാണ് സൂപ്പർ ഓവർ വേണ്ടിവന്നത്. സൂപ്പർ ഓവറിൽ ലങ്ക രണ്ട് റൺസേ നേടിയുള്ളൂ. ഇന്ത്യ ആദ്യ പന്തിൽ ലക്ഷ്യത്തിലെത്തി.
നേരത്തേ ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 31 പന്തുകളിൽ എട്ടുഫോറും രണ്ട് സിക്‌സുമടക്കം 61 റൺസ് നേടിയ അഭിഷേക്, 34 പന്തുകളിൽ പുറത്താകാതെ 49 റൺസ് നേടിയ തിലക് വർമ്മ, 23 പന്തുകളിൽ 39 റൺസ് നേടിയ സഞ്ജു സാംസൺ എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസ് എന്ന നിലയിലെത്തി. ഈ ടൂർണമെന്റിലെ അഭിഷേകിന്റെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ ഗില്ലിനെ (4) രണ്ടാം ഓവറിൽ നഷ്ടമായി. തുടർന്നിറങ്ങിയ സൂര്യയെ (12) കൂട്ടുനിറുത്തി അഭിഷേക് അർദ്ധസെഞ്ച്വറിയിലെത്തി.ഏഴാം ഓവറിൽ സൂര്യയും ഒൻപതാം ഓവറിൽ അഭിഷേകും മടങ്ങിയപ്പോൾ സഞ്ജുവും തിലകും ക്രീസിൽ ഒരുമിച്ചു.ഒരു ഫോറും മൂന്ന് സിക്‌സുകളും പറത്തിയ സഞ്ജു 16-ാം ഓവറിലാണ് പുറത്തായത്.
മറുപടിക്കിറങ്ങിയ ലങ്കയെ സെഞ്ച്വറി നേടിയ പാത്തും നിസംഗയും (107) കുശാൽ പെരേരയും (58), ദാസുൻ ഷനകയും (22*) ചേർന്നാണ് 202/5ലെത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്