മൂന്നാം ടി20യിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ

NOVEMBER 2, 2025, 10:34 PM

പരമ്പര 1-1ന് സമനിലയിൽ, നാലാം മത്സരം വ്യാഴാഴ്ച കാൻബറയിൽ

ഹൊബാർട്ട്: മെൽബണിൽ നടന്ന രണ്ടാം ടി20യിലെ പരാജയത്തിന് ഓസീസിനോട് ഹൊബാർട്ടിൽ നടന്ന മൂന്നാം മത്സരത്തിൽ ഇന്ത്യ അഞ്ചുവിക്കറ്റിന് ജയിച്ചതോടെ അഞ്ചുമത്സരപരമ്പര 1-1ന് സമനിലയിലായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ 186/6 റൺസടിച്ചപ്പോൾ ഇന്ത്യ 18.3 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

38 പന്തുകളിൽ എട്ടുഫോറും അഞ്ചുസിക്‌സുമടക്കം 74 റൺസടിച്ച ടിം ഡേവിഡ്, 39 പന്തുകളിൽ എട്ടുഫോറും രണ്ട് സിക്‌സുമടക്കം 64 റൺസടിച്ച മാർക്കസ് സ്റ്റോയ്‌നിസ്, 15 പന്തുകളിൽ 26 റൺസ് നേടിയ മാത്യു ഷോർട്ട് എന്നിവരാണ് ഓസീസിനെ 186ലെത്തിച്ചത്. ആദ്യ ഓവറിൽ ട്രാവിസ് ഹെഡിനെയും (6), മൂന്നാം ഓവറിൽ ജോഷ് ഇൻഗിലിസിനെയും (1) പുറത്താക്കി അർഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്.

vachakam
vachakam
vachakam

എന്നാൽ ക്യാപ്ടൻ മിച്ചൽ മാർഷിനെ(11)ക്കൂട്ടി ഡേവിഡ് ഒൻപതാം ഓവറിൽ 70 കടത്തി. മാർഷിനെയും ഓവനേയും (0) അടുത്തടുത്ത പന്തുകളിൽ വരുൺ ചക്രവർത്തി പുറത്താക്കിയെങ്കിലും പകരമെത്തിയ സ്റ്റോയ്‌നിസ് കാലുറപ്പിച്ചു. 13 ഓവറിൽ ടീം 118ലെത്തിയപ്പോഴാണ് ഡേവിഡ് പുറത്തായത്. തുടർന്ന് ഷോട്ടിനൊപ്പം സ്‌കോർ ഉയർത്തിയ സ്റ്റോയ്‌നിസ് അവസാന ഓവറിൽ അർഷ്ദീപിന് ഇരയായി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശർമ്മ (25), ശുഭ്മാൻ ഗിൽ (15), സൂര്യകുമാർ യാദവ് (24), തിലക് വർമ്മ (29), അക്ഷർ പട്ടേൽ (17), വാഷിംഗ്ടൺ സുന്ദർ (49 നോട്ടൗട്ട്), ജിതേഷ് ശർമ്മ (22നോട്ടൗട്ട് ) എന്നിവർ കൂട്ടായി നടത്തിയ പ്രയത്‌നമാണ് വിജയത്തിലെത്തിയത്. 23 പന്തുകളിൽ മൂന്നുഫോറും നാലുസിക്‌സുമടക്കമാണ് വാഷിംഗ്ടൺ സുന്ദർ 49 റൺസ് നേടിയത്. നാലോവറിൽ 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ അർഷ്ദീപ് സിംഗാണ് മാൻ ഒഫ് ദ മാച്ച്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam