ദക്ഷിണാഫ്രിക്കൻ എയെ തോൽപ്പിച്ച് ഇന്ത്യ എ

NOVEMBER 3, 2025, 7:21 AM

ദക്ഷിണാഫ്രിക്ക എക്കെതിരെ ആദ്യ നാല് ദിന ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് മൂന്നു വിക്കറ്റ് ജയം. 275 റൺസ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറി കടന്നു. സ്‌കോർ: ദക്ഷിണാഫ്രിക്ക എ 309,199 ഇന്ത്യ എ 234, 277/7.

നാലു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്ടൻ റിഷഭ് പന്ത് 90 റൺസുമായി പൊരുതി. പന്ത് പുറത്തായ ശേഷം വാലറ്റക്കാരായ അൻഷുൽ കാബോജ് (37*), മാനവ് സുതാർ (20*) തനുഷ് കൊടിയാൻ (23) എന്നിവരുടെ ബാറ്റിംഗ് ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

ആയുഷ് ബദോനി 34 റൺസ് നേടി. ജയത്തോടെ രണ്ട് മത്സര പരമ്പരയിൽ ഇന്ത്യ എ 1 -0ന് മുന്നിലെത്തി. തനുഷ് കൊടിയാനാണ് കളിയിലെ താരം. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച തുടങ്ങും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam