ഏഷ്യാകപ്പിൽ പാകിസ്ഥാന് വിജയത്തുടക്കം

SEPTEMBER 13, 2025, 4:02 AM

ദുബായ് : ഏഷ്യാകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഒമാനെ 93 റൺസിന് തോൽപ്പിച്ച് പാകിസ്ഥാൻ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 160 റൺസടിച്ച ശേഷം ഒമാനെ വെറും 67 റൺസിൽ ആൾഔട്ടാക്കുകയായിരുന്നു.
അർദ്ധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് ഹാരിസ് മാത്രമാണ് പാക് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. 43 പന്തുകളിൽ ഏഴുഫോറുകളും മൂന്ന് സിക്‌സുകളുമടക്കം 66 റൺസാണ് ഹാരിസ് നേടിയത്.

ഇന്നിംഗ്‌സിലെ രണ്ടാം പന്തിൽ തന്നെ പാകിസ്ഥാന് ഓപ്പണർ സലിം അയുബിനെ (0) നഷ്ടമായിരുന്നു. തുടർന്ന് കളത്തിലിറങ്ങിയ ഹാരിസ് പിടിച്ചുനിന്നു. ഓപ്പണർ സഹിബ്‌സദ ഫർഹാനും (29) ഫഖർ സമാനും (23*) മുഹമ്മദ് നവാസും (19) പിന്തുണ നൽകി.

രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ സലിം അയൂബും സുഫിയാൻ മുഖീമും ഫഹീം അഷ്രഫും ചേർന്നാണ് ഒമാനെ എറിഞ്ഞിട്ടത്.

vachakam
vachakam
vachakam

ഇന്നത്തെ മത്സരം
ബംഗ്‌ളാദേശ് Vs ശ്രീലങ്ക (രാത്രി 8 മുതൽ)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam