ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് സനത് ജയസൂര്യ.
സൂപ്പർ 8 ഘട്ടത്തിൽ ഒരു മത്സരം പോലും ജയിക്കാനാവാതെ ടീം പുറത്തായതിന് പിന്നാലെയാണ് മുൻ നായകൻ കൂടിയായ ജയസൂര്യയുടെ പ്രഖ്യാപനം. പാകിസ്ഥാനെതിരായ അവസാന മത്സരത്തിൽ അഞ്ച് റൺസിന്റെ തോൽവിയാണ് ശ്രീലങ്ക വഴങ്ങിയത്. മറ്റൊരാൾക്ക് വഴിമാറിക്കൊടുക്കാൻ സമയമായെന്ന് ജയസൂര്യ പ്രതികരിച്ചു. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ തന്നെ ഇക്കാര്യത്തിൽ സൂചന നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഈ സ്ഥാനം മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ സമയമായെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് രണ്ട് മാസം മുൻപേ ഇംഗ്ലണ്ട് പരമ്പര നടക്കുമ്പോൾ തന്നെ പരിശീലക സ്ഥാനം അധികകാലം തുടരാൻ താല്പര്യമില്ലെന്ന് ഞാൻ പറഞ്ഞത്. അന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. ഈ ലോകകപ്പോടെ നല്ല നിലയിൽ പരിശീലക സ്ഥാനം ഒഴിയാമെന്നാണ് ഞാൻ കരുതിയത്. പക്ഷേ കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ല, അതിൽ എനിക്ക് നല്ല വിഷമമുണ്ട്. ജൂൺ വരെയാണ് എന്റെ കരാർ. ഇക്കാര്യം ഔദ്യോഗികമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടില്ല. ഇങ്ങനെയൊരു കാര്യം പറയാൻ പോകുന്ന വിവരം അവർക്കറിയില്ല. എനിക്ക് അവരുമായി സംസാരിക്കേണ്ടതുണ്ട്. എനിക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ കഴിയുമെങ്കിൽ തീർച്ചയായും അത് ചെയ്യട്ടെ. സനത് ജയസൂര്യ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
