മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ അരങ്ങേറിയിട്ട് 10 വര്‍ഷമായെങ്കിലും ഇതുവരെ ഒരു ലോകകപ്പ് മത്സരത്തില്‍ കളിക്കാനാവാത്തതിന്‍റെ നിരാശ തുറന്നു പറഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍.
2024ലെ ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമാണ് സഞ്ജു. ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ 10 വര്‍ഷത്തെ തന്‍റെ കരിയറിലേക്ക് തിരിഞ്ഞുനോക്കിയത്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ, എനിക്ക് നിരവധി പരാജയങ്ങളും ചില വിജയങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ടീമിനായി ഒരു ലോകകപ്പ് കളിക്കാരനാകാൻ ഞാൻ എന്ത് വില നൽകണമെന്നും അത് എനിക്ക് എത്രമാത്രം വേണമെന്നും മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. 2024 ലോകകപ്പ് ടീമിൽ ഞാൻ ഉണ്ടായിരുന്നെങ്കിലും, എനിക്ക് ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ല. ചുരുക്കി പറഞ്ഞാൽ, എന്റെ കരിയർ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയി. പലപ്പോഴും ഞാൻ പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ നടന്നില്ല. എന്നിരുന്നാലും, അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഉൾപ്പെട്ടതിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്," സഞ്ജു പറഞ്ഞു.
ഇന്ത്യക്കായി കളിക്കുമ്പോൾ ചുറ്റുമുള്ള വിമർശനങ്ങളെയും ബഹളങ്ങളെയും അവഗണിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. അതിനെ നേരിടാന്‍ ഞൻ എനിക്ക് ചുറ്റും എന്‍റേതായ ഒരു ലോകം തീര്‍ത്തു. ഒപ്പമുള്ളവരെ കൂടുതൽ കരുത്തുറ്റവരാക്കി. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ കേന്ദ്രീകരിച്ചു. എന്‍റെ സമയം വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അചഞ്ചലമായ ആ വിശ്വാസമാണ് പിന്നീട് സംഭവിച്ച എല്ലാ വിജയങ്ങളുടെയും അടിത്തറയായി മാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
