ഗുജറാത്ത് ടൈറ്റന്‍സിനോട് (ജിടി) വെകാരികമായ കുറിപ്പിലൂടെ വിട പറഞ്ഞ് അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കാനായത് ഒരു ബഹുമതിയാണെന്ന് പാണ്ഡ്യ പറഞ്ഞു. രണ്ട് സീസണുകളില്‍ ജിടിയെ നയിച്ച പാണ്ഡ്യ 2022 ല്‍ കിരീടം നേടിക്കൊടുത്ത ശേഷമാണ് പഴയ തട്ടകമായ മുംബൈയിലേക്ക് മടങ്ങുന്നത്.
പാണ്ഡ്യയെ തിരികെ കൊണ്ടുവരാന്‍ മുംബൈ ഇന്ത്യന്‍സിന്റെ പക്കല്‍ വേണ്ടത്ര പണം ഉണ്ടായിരുന്നില്ല. കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് ട്രേഡ് ചെയ്തു കിട്ടിയ പണമുപയോഗിച്ചാണ് എംഐ പാണ്ഡ്യയെ വാങ്ങിയത്.
ജിടിയെ നയിക്കാനായത്് തനിക്ക് ലഭിച്ച ബഹുമതിയാണെന്ന് പാണ്ഡ്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പറഞ്ഞു, ജിടിക്കൊപ്പമുള്ള ഓര്‍മ്മകള്‍ തനിക്കൊപ്പം എക്കാലവും ജീവിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
''ഗുജറാത്ത് ടൈറ്റന്‍സിലെ ആരാധകര്‍ക്കും ടീമിനും മാനേജ്മെന്റിനും ഹൃദയംഗമമായ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ടീമിന്റെ ഭാഗമായതും അതിനെ നയിക്കുന്നതും ഒരു പരമമായ ബഹുമതിയാണ്, ഒരു കളിക്കാരനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും എനിക്കും എന്റെ കുടുംബത്തിനും ലഭിച്ച സ്നേഹത്തിനും പ്രോത്സാഹനത്തിനും ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ജിടിയുമായുള്ള ഓര്‍മ്മകളും അനുഭവങ്ങളും എന്റെ ഹൃദയത്തില്‍ എക്കാലവും ഒരു പ്രത്യേക സ്ഥാനം നിലനിര്‍ത്തും. അവിസ്മരണീയമായ യാത്രയ്ക്ക് നന്ദി,'' പാണ്ഡ്യ എക്സില്‍ കുറിച്ചു.
2015-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഹാര്‍ദിക് ആറ് സീസണുകളില്‍ ടീമിന്റെ ഭാഗമായിരുന്നു. 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ മുംബൈ ചാംപ്യന്‍മാരായി. 2021 ല്‍ മോശം സീസണ് ശേഷമാണ് എംഐ അദ്ദേഹത്തെ ജിടിയിലേക്ക് വിട്ടയച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്