രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ഗുജറാത്ത് പോയിന്റ് ടേബിളിൽ രണ്ടാമത്

MAY 9, 2026, 2:18 PM

ജയ്പൂർ: ഐ.പി.എല്ലിൽ ഇന്നലെ രാജസ്ഥാൻ റോയൽസിനെ 77 റൺസിന് കീഴടക്കി തുടർച്ചയായ നാലാം ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാമതെത്തി ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 229/4 എന്ന മികച്ച ടോട്ടൽ നേടി.

മറുപടിക്കിറങ്ങിയ രാജസ്ഥാൻ 16.3 ഓവറിൽ 152 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. പോയിന്റ് ടേബിളൽ ഒന്നാം സ്ഥാനത്തുള്ള സൺറൈസേഴ്‌സ് ഹൈദരാബാദിനും ഗുജറാത്ത് ടൈറ്റൻസിനും 14 പോയിന്റ് വീതമാണുള്ളത്. നെറ്റ് റൺറേറ്റിന്റെ പിൻബലത്തിലാണ് ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രാജസ്ഥാൻ 5ാമതാണ്.

4 ഓവറിൽ 33റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഗുജറാത്തിന്റെ സ്പിന്നർ റാഷിദ് ഖാനാണ് കളിയിലെ താരം. ബാറ്റിംഗിൽ ക്യാപ്ടൻ ശുഭ്മാൻ ഗില്ലും സായി സുദർശനും ഗുജറാത്തിനുവേണ്ടി മികച്ച പോരാട്ടം നടത്തി. 

vachakam
vachakam
vachakam

വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാനായി കൗമാര വിസ്മയം വൈഭവ് സൂര്യവംശി പതിവുപോലെ അടിച്ചു തകർത്താണ് തുടങ്ങിയത്. സിറാജ് എറിഞ്ഞ രാജസ്ഥാൻ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ ആദ്യ നാല് പന്തുകളിൽ നിന്ന് 3 ഫോറുകൾ നേടിയ സൂര്യവംശി അഞ്ചാം പന്തിൽ അർഷദ് ഖാൻ പിടിച്ച് പുറത്തായി. 3 വീതം സിക്‌സും ഫോറും താരം നേടി. ട്വന്റി20 100 സിക്‌സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും കുറച്ച് പന്തുകളിൽ ഈ നേട്ടത്തിലെത്തുന്ന താരവുമായി വൈഭവ്.

പിന്നാലെക്യാപ്ടന്റെ ചുമതല വഹിച്ച യശ്വസി ജയ്‌സ്വാളിനെ (3) കഗിസോ റബാഡ നിഷാന്ത് സിന്ധവിന്റെ കൈയിൽ എത്തിച്ചു. വൈഭവിനെക്കൂടാതെ ധ്രുവ് ജൂറലിനും (10 പന്തിൽ 24), രവീന്ദ്ര ജഡേജയ്ക്കും (25 പന്തിൽ 38) മാത്രമാണ് രാജസ്ഥാൻ ബാറ്റർമാരിൽ ഭേദപ്പെട്ട പ്രകടനം നടത്താനായത്. നാല് വിക്കറ്റെടുത്ത് റാഷിദ് ഖാനെക്കൂടാതെ ഗുജറാത്തിനായി ജാസൺ ഹോൾഡർ മൂന്നും റബഡാ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തേ 44 പന്തിൽ 9 ഫോറും 3 സിക്‌സും ഉൾപ്പെടെ 84റൺസ് നേടി അടിച്ചു തകർത്ത ക്യാപ്ടൻ ശുഭ്മാൻ ഗില്ലാണ് ഗുജറാത്ത് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 36 പന്തിൽ 55 റൺസ ് നേടി സഹ ഓപ്പണർ സായ് സുദർശനും ഗില്ലിനൊപ്പം മിന്നി. വാഷിംഗ്ടൺ സുന്ദർ ( പുറത്താകാതെ 20 പന്തിൽ 37), രാഹുൽ തെവാത്തിയ (പുറത്താകാതെ 4 പന്തിൽ 14) എന്നിവർ അവസാന ഓവറുകളിൽ സ്‌കോർ ഉയർത്തി.

vachakam
vachakam
vachakam

നേരത്തേ പവർ പ്ലേയിൽ 82 റൺസ് നേടിയ ഗിൽ സായ് സഖ്യം ഓപ്പണിംഗ് വിക്കറ്റിൽ 66 പന്തിൽ118 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ  സെഞ്ച്വറി പാർട്ട്ണർഷിപ്പുകളുണ്ടാക്കിയ ഓപ്പണിംഗ് ജോഡി (6) എന്ന റെക്കാഡിനൊപ്പവും  സായി-ഗിൽ കൂട്ടുകെട്ടെത്തി. റിയാൻ പരാഗിന് പരിക്കായതിനാൽ യശ്വസി ജയ്‌സ്വാളിന്റെ നേതൃത്വത്തിലാണ് രാജസ്ഥാൻ ഇറങ്ങിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam