അവസാന നിമിഷ ഗോളിന് പാനമയെ കീഴടക്കി ഘാന

JUNE 19, 2026, 5:03 AM

ടൊറന്റോ: ഗ്രൂപ്പ് എല്ലിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ അവസാന നിമിഷം വരെ പിടിച്ചു നിന്ന പാനമയെ അവസാന വിസിലിന് തൊട്ടുമുമ്പ് നേടിയ ഗോളിന് വിജയം പിടിച്ചെടുത്ത് ഘാന. മത്സരത്തിലുടനീളം മികച്ച കളിയാണ് ഇരുകൂട്ടരും നടത്തിയത്.

തുടക്കത്തിൽ പാനമയുടെ ഭാഗത്തുനിന്ന് കൂടുതൽ ആക്രമണങ്ങൾ ഉണ്ടായപ്പോൾ പതുക്കെ കളം പിടിച്ച ഘാന രണ്ടാം പകുതി നിരവധി തവണ പന്തുമായി എതിർ ഗോൾ മുഖത്തെത്തി. എന്നാൽ സെറ്റ്പീസുകൾ പോലും അവർക്ക് വലയിലേക്ക് തൊടുക്കാനായില്ല. പാനമ ഗോളി ഒർലാൻഡോയുടെ മിന്നുന്ന ചില സേവുകളും ഘാനയ്ക്ക് വഴിമുടക്കി.

എന്നാൽ കളിയുടെ അവസാന നിമിഷങ്ങളിൽ ഘാന പാനമയുടെ ബോക്‌സിലേക്ക് മികച്ച ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. പന്തുമായി ഇടതു ഫ്‌ളാങ്കിലൂടെ ഓടിക്കയറിയ ബ്രാൻഡൻ തോമസ് അസാന്റെയുടെ പോസ്റ്റിന് സമാന്തരമായ ഒരുഗ്രൻ ക്രോസിന് ഓടി വന്ന വരവിൽ ക്‌ളോസ് റേഞ്ചിൽ കാൽവച്ചാണ് യിരെങ്കി കളിയുടെ വിധി മാറ്റിയെഴുതി ഘാനയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ് സമ്മാനിച്ചത്. പാനമയ്ക്ക് ലോകകപ്പിൽ തങ്ങളുടെ ആദ്യപോയിന്റ് നേടാനുള്ള അവസരമാണ് യിരെങ്കി നിഷേധിച്ചത്. 20കാരനായ യിരെങ്കി ഡാനിഷ് ക്‌ളബ് നോർസീലാൻഡിന്റെ കളിക്കാരനാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam