യുസിഎല്ലിൽ ലിവർപൂളിനെ തോൽപിച്ച് തുർക്കിഷ് ക്ലബ്ബായ ഗലാറ്റസറെ. ഇസ്താൻബുളിൽ വെച്ച് നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് ആതിഥേയർ വിജയിച്ചത്. മത്സരം തുടങ്ങി 16-ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടിയിലൂടെ വിക്ടർ ഒസിംഹെനാണ് ഗലാറ്റസറെക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നീട് ലിവർപൂളിനെ പിടിച്ചുക്കെട്ടുക എന്നുള്ളതായിരുന്നു അവരുടെ ജോലി.
മത്സരത്തിൽ 67 ശതമാനം സമയവും പന്ത് സൂക്ഷിച്ച ലിവർപൂളിന് പക്ഷെ ഗോൾ നേടാൻ സാധിച്ചില്ല. 16 ഷോട്ട് ലിവർപൂൾ കളിച്ചപ്പോൾ ഒമ്പതെണ്ണമാണ് ഗലാറ്റസറെ അടിച്ചത്. കുറച്ച് മാറ്റങ്ങളുമായാണ് ആർണെ സ്ലോട്ടും സംഘവും കളത്തിലെത്തിയത്. സൂപ്പർതാരം മുഹമ്മദ് സലായടക്കം ആദ്യ ഇലവനിൽ ഇറങ്ങിയില്ല.
അവസാന നിമിഷം ലിവർപൂളിന് പെനാൽട്ടി ലഭിച്ചെങ്കിൽ വാറിൽ ചെക്ക് ചെയ്തതിന് ശേഷം അത് നിഷേധിക്കുകയായിരുന്നു. രണ്ട് മത്സരത്തിൽ ഒരു തോൽവിയുമായി നിലവിൽ 16ാം സ്ഥാനത്താണ് ലിവർപൂൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്