29-ാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഫ്രേയ ഡേവിസ്

SEPTEMBER 23, 2025, 3:50 AM

ഇംഗ്ലണ്ടിന്റെ പ്രതിഭാധനയായ വലംകൈയ്യൻ പേസ് ബോളർ ഫ്രേയ ഡേവിസ് 29-ാം വയസ്സിൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഡേവിസ്, ഇംഗ്ലണ്ടിനായി ഏകദിനങ്ങളിലും ടി20കളിലുമായി 35 മത്സരങ്ങൾ കളിച്ചു, 33 വിക്കറ്റുകളും സ്വന്തമാക്കി. ഒരു പതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് ജീവിതത്തിന് ശേഷം സോളിസിറ്ററാകാനുള്ള തന്റെ ആഗ്രഹം നിറവേറ്റാനാണ് ഡേവിസ് കളം വിടുന്നത്.

14-ാം വയസ്സിൽ സസെക്‌സിനായി കളിച്ചുതുടങ്ങിയ ഡേവിസ് പിന്നീട് വിവിധ കൗണ്ടി, ഫ്രാഞ്ചൈസി ടീമുകളുടെ നിർണായക താരമായി മാറി. സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയയായ ഡേവിസ്, 2019ലെ വനിതാ ക്രിക്കറ്റ് സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായിരുന്നു.

അടുത്തിടെ നടന്ന വൺ ഡേ കപ്പിൽ ഹാമ്ബ്‌ഷെയറിനായി 19 വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു, സെമിഫൈനലിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയത് ശ്രദ്ധേയമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam