2026ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ഇറ്റലിക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇസ്രയേലിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ഇറ്റലിക്ക് വേണ്ടി മോയ്‌സെ കീൻ രണ്ട് ഗോളുകളും മാറ്റിയോ പോളിറ്റാനോ, ജിയാകൊമോ റാസ്പഡോറി, സാൻഡ്രോ ടൊനാലി എന്നിവർ ഓരോ ഗോൾ വീതവും നേടി. ഇസ്രയേലിനായി ഡോർ പെരെറ്റസ് രണ്ട് ഗോളുകൾ സ്‌കോർ ചെയ്തു. ഇറ്റാലിയൻ താരങ്ങളായ മാനുവൽ ലൊക്കാട്ടെല്ലിയുടെയും അലെസാൻഡ്രോ ബാഷ്ടോണിയുടെയും സെൽഫ് ഗോളുകളും ഇസ്രയേലിന്റെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ യൂറോപ്പിൽ നിന്നുള്ള ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഗ്രൂപ്പ് ഐയിൽ ഇറ്റലി രണ്ടാം സ്ഥാനത്തെത്തി. നിലവിൽ ഒൻപത് പോയിന്റാണ് ഇറ്റലിക്കുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്