ഫിഫ ലോകകപ്പ്: യൂറോപ്യൻ പ്ലെ ഓഫ് ഫിക്്‌സ്ചറായി

NOVEMBER 25, 2025, 2:59 AM

ഫിഫ ലോകകപ്പ് യോഗ്യതക്കായുള്ള യൂറോപ്യൻ പ്ലെ ഓഫ് ഫിക്‌സ്ചറായി. 16 ടീമുകൾ മത്സരിക്കുന്ന പ്ലെ ഓഫിൽ നിന്നു നാലു ടീമുകളാണ് ഇനി ലോകകപ്പിലേക്ക് യോഗ്യത നേടുക. മാർച്ചിൽ നടക്കുന്ന പ്ലെ ഓഫ് ഒരൊറ്റ സെമിഫൈനൽ, ഒരു ഫൈനൽ എന്ന രീതിയിലാണ് നടക്കുക. 2014ന് ശേഷം ലോകകപ്പ് യോഗ്യത നേടാൻ സാധിക്കാത്ത നാലു തവണ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് ഒന്നാം പ്ലെ ഓഫ് സെമിഫൈനലിൽ വടക്കൻ അയർലൻഡാണ് എതിരാളികൾ. സ്വന്തം രാജ്യത്താവും ഇറ്റലി വടക്കൻ അയർലൻഡിനെ നേരിടുക. ഈ മത്സരത്തിൽ ജയിക്കുന്ന ടീം രണ്ടാം പ്ലെ ഓഫ് സെമിഫൈനലിലെ വിജയിയെ ആവും പ്ലെ ഓഫ് ഫൈനലിൽ നേരിടുക. ഇതിൽ വെയിൽസ് സ്വന്തം മൈതാനത്ത് ബോസ്‌നിയ ആന്റ് ഹെർസെഗോവിനയെ ആണ് നേരിടുക. സെമിഫൈനലിൽ ജയിക്കുന്ന ടീമിൽ ഏറ്റവും മികച്ച ഫിഫ റാങ്കുള്ള ടീമിന്റെ രാജ്യത്താവും പ്ലെ ഓഫ് ഫൈനൽ നടക്കുക.

മൂന്നാം പ്ലെ ഓഫ് ഫൈനലിൽ ഉക്രൈൻ സ്വീഡനെ ആണ് നേരിടുക, ഇതിൽ ഹോം അഡ്വാന്റേജ് ഉക്രൈനാണ് ലഭിക്കുക. പ്ലെ ഓഫ് ഫൈനലിൽ നാലാം പ്ലെ ഓഫ് സെമിഫൈനലിലെ പോളണ്ട് അൽബാനിയ മത്സരവിജയിയെ ആവും ഇവർ നേരിടുക. പോളണ്ടിൽ ആവും നാലാം പ്ലെ ഓഫ് സെമിഫൈനൽ നടക്കുക. അഞ്ചാം പ്ലെ ഓഫ് സെമിഫൈനലിൽ തുർക്കി സ്വന്തം മൈതാനത്ത് റൊമാനിയയെ നേരിടുമ്പോൾ ആറാം പ്ലെ ഓഫ് സെമിയിൽ സ്ലൊവാക്യ സ്വന്തം മൈതാനത്ത് കൊസോവയെ നേരിടും.

അഞ്ചും ആറും സെമിഫൈനൽ വിജയികളാണ് പ്ലെ ഓഫ് ഫൈനലിൽ ഏറ്റുമുട്ടുക. അവസാന മത്സരത്തിൽ സ്‌കോട്ടിഷ് വീര്യത്തിൽ ലോകകപ്പ് അവസരം നേരിട്ട് നഷ്ടമായ ഡെന്മാർക്ക് സ്വന്തം നാട്ടിൽ നോർത്ത് മസഡോണിയയെ ഏഴാം പ്ലെ ഓഫ് സെമിഫൈനലിൽ നേരിടും. ഇവരിലെ വിജയി എട്ടാം പ്ലെ ഓഫ് സെമിഫൈനൽ വിജയിയെ ആണ് പ്ലെ ഓഫ് ഫൈനലിൽ നേരിടുക. സ്വന്തം മൈതാനത്ത് ചെക് റിപ്പബ്ലിക് അവിശ്വസനീയം ആയ രീതിയിൽ ലോകകപ്പ് പ്ലെ ഓഫ് യോഗ്യത നേടിയ റിപ്പബ്ലിക് ഓഫ് അയർലൻഡിനെ ആണ് എട്ടാം പ്ലെ ഓഫ് സെമിഫൈനലിൽ നേരിടുക. 16 ടീമുകളിൽ നിന്നു ഏതൊക്കെ നാല് ടീമുകൾ ലോകകപ്പിൽ എത്തും എന്നു മാർച്ചിൽ അറിയാൻ സാധിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam