ഓസ്റ്റിൻ (ടെക്‌സസ്): നോർത്ത് ഓസ്റ്റിനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ കാൾഡ്‌വെൽ കൗണ്ടിയിലെ പ്രിസിൻക്റ്റ് 3 കോൺസ്റ്റബിൾ ആരോൺ ആംസ്‌ട്രോംഗ് കൊല്ലപ്പെട്ടു. ഒരു നൈറ്റ് ക്ലബ്ബിൽ സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
നോർത്ത് ലാമർ ബൊളിവാർഡിലെ 'ക്ലബ് റോഡിയോ' ഞായറാഴ്ച പുലർച്ചെ ഏകദേശം 2:10ഓടെയാണ് സംഭവം നടന്നത്.
പാർക്കിംഗ് ഏരിയയിൽ വെടിയേറ്റു കിടന്ന ആംസ്‌ട്രോംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യം അജ്ഞാതനായിരുന്ന പ്രതിയെ യു.എസ്. മാർഷൽ ടാസ്‌ക് ഫോഴ്‌സും ഓസ്റ്റിൻ പോലീസും ചേർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ പിടികൂടി. 2024 ഒക്ടോബറിലാണ് ആരോൺ ആംസ്‌ട്രോംഗ് കോൺസ്റ്റബിൾ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവരോ മൊബൈൽ ദൃശ്യങ്ങൾ കൈവശമുള്ളവരോ വിവരങ്ങൾ നൽകണമെന്ന് ഓസ്റ്റിൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരം നൽകുന്നവർക്ക് 1,000 ഡോളർ വരെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന