ഫിഫാ അറബ് കപ്പിലെ പാലസ്തീന്റെ വിജയകുതിപ്പ് അവസാനിച്ചു. ക്വാർട്ടറിൽ വമ്പൻമാരായ സൗദി അറേബ്യയോട് 2-1നാണ് പാലസ്തീൻ പരാജയപ്പെട്ടത്.
ലൂസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ എക്‌സ്ട്രാടൈമിലെ ഗോളിലാണ് സൗദി ജയിച്ചത്. 115-ാം മിനിറ്റിൽ മുഹമ്മദ് കാനോയാണ് സൗദിയുടെ വിജയഗോൾ നേടിയത്. നിശ്ചിത സമയത്ത് മൽസരം 1-1 എന്ന നിലയിലായിരുന്നു.
58-ാം മിനിറ്റിൽ സൗദിയുടെ ഫിറാസ് അൽ ബുറെയ്കാനാണ് മൽസരത്തിൽ ലീഡ് എടുത്തത്. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത പാലസ്തീന്റെ ഒഡേ ഡബാഗ് ആറ് മിനിറ്റുകൾക്ക് ശേഷം സമനില ഗോൾ നേടി. പിന്നീട് ഇരുടീമും ഗോളിനായി പരിശ്രമിച്ചെങ്കിലും വിജയഗോൾ വന്നില്ല. തുടർന്നാണ് മൽസരം എക്‌സ്ട്രാടൈമിലേക്ക് നീണ്ടത്. ജോർദാൻ-ഇറാഖ് മൽസരത്തിലെ വിജയികളാണ് സൗദിയുടെ സെമിഫൈനലിലെ എതിരാളികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
