കോഴിക്കോട്: അകാരണമായി തലാഖ് ചൊല്ലിയെന്ന് ആരോപിച്ച് ഭര്‍തൃ വീട്ടില്‍ യുവതിയുടെ പ്രതിഷേധം. കഴിഞ്ഞ ഒരാഴ്ച്ചയായി വീടിന് പുറത്ത് കഴിയുകയാണ് ചേളാരി സ്വദേശിനിയായ ഹസീനയും കുഞ്ഞും. തനിക്ക് സ്വര്‍ണം തിരിച്ച് നല്‍കിയാല്‍ മാത്രമേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളൂവെന്ന് യുവതി പറഞ്ഞു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് പരുത്തിപ്പാറയില്‍ വീട്ടിലെത്തിയ യുവതിയെയും കുഞ്ഞിനെയും പുറത്താക്കി വാതില്‍ പൂട്ടി ഭര്‍തൃവീട്ടുകാര്‍ സ്ഥലം വിട്ടു.
'എനിക്കും കുട്ടിക്കും സൗന്ദര്യമില്ലെന്ന് പറഞ്ഞു. കുട്ടി അയാളുടേതല്ലെന്നും പറഞ്ഞു. 42 പവന്‍ കിട്ടാനുണ്ട്. ഒന്നുകിലത് തരിക, അല്ലെങ്കിലെന്നെ സ്വീകരിക്കുക. എന്റെ സ്വര്‍ണത്തിനും വിലയില്ല, ജീവിതത്തിനും വിലയില്ല. പൊലീസ് വിളിച്ചിട്ടും അവര്‍ വരുന്നില്ല. അയാള്‍ വേറെ കല്യാണം കഴിച്ചു', യുവതി പറഞ്ഞു.
വി പി സുഹറ അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി യുവതിയെ സന്ദര്‍ശിച്ചു. എന്നാല്‍ വീട് തുറന്ന് കൊടുക്കാന്‍ ഇതുവരെയും ഭര്‍ത്താവും ബന്ധുക്കളും തയ്യാറായിട്ടില്ല. ഇനി വാതില്‍ ചവിട്ടി പൊളിക്കലേ വഴിയുള്ളൂവെന്ന് വി പി സുഹറ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
