ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ മിച്ചൽ മാർഷ് നയിക്കും. സീനിയർ പേസർമാരായ ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവരെല്ലാം ഉൾപ്പെടുന്ന ശക്തമായ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്.
15 അംഗ ടീമിൽ ഗ്ലെൻ മാക്‌സ്‌വെല്ലും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായിട്ടാണ് ലോകകപ്പിന് വേദിയാകുന്നത്. സ്പിന്നിനെ സഹായിക്കുന്ന പിച്ചായതിനാൽ കൂടുതൽ സ്പിന്നർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാത്യൂ കുനെമാൻ, ആദം സാംപ എന്നിവർ സ്‌പെഷ്യലിസ്റ്റ് സ്പിന്നർമാർ. കൂപ്പർ കൊണോലി, ഗ്ലെൻ മാക്സ്വെൽ, മാത്യു ഷോർട്ട് എന്നിവരും സഹായത്തിനുണ്ടാവും. മിച്ചൽ സ്റ്റാർക്ക് വിരമിച്ചതിനാൽ ജോഷ് ഹേസൽവുഡാണ് പേസ് നിരയുടെ കുന്തമുന. ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ് തുടങ്ങിയവരും ടീമിലുണ്ട്.
ഓസ്‌ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്ടൻ), സേവ്യർ ബാർട്ട്‌ലെറ്റ്, കൂപ്പർ കൊണോലി, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാൻ, ഗ്ലെൻ മാക്സ്വെൽ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.
അതേസമയം, കമ്മിൻസിന്റെ പങ്കാളിത്തം ഉറപ്പായിട്ടില്ല. പുറം വേദനയെ തുടർന്ന് ആഷസ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കമ്മിൻസ് കളിച്ചിരുന്നില്ല. മൂന്നാം ടെസ്റ്റിലേക്ക് അദ്ദേഹം തിരിച്ചെത്തി. പിന്നാലെ നാലാം ടെസ്റ്റിൽ നിന്ന് പിന്മാറി. അദ്ദേഹത്തിന് ഇനിയും സ്‌കാനിംഗ് ബാക്കിയുണ്ട്. അന്തിമ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ ലഭ്യത ഈ സ്‌ക്‌നിംഗിന് ശേഷം മാത്രമെ അറിയാൻ സാധിക്കൂ. കമ്മിൻസിനൊപ്പം ഹേസൽവുഡും ടിം ഡേവിഡും പരിക്കിന്റെ പിടിയിലാണ്.
എന്നിരുന്നാലും മൂവരും ആരോഗ്യം വീണ്ടെടുക്കുന്നതിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സെലക്ടർമാരുടെ ചെയർമാൻ ജോർജ്ജ് ബെയ്‌ലി പറഞ്ഞു. കൂടാതെ മൂവരും ടൂർണമെന്റിന് മുമ്പ് ഫിറ്റ്‌നസ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
