സൗദി പ്രോ ലീഗിൽ അൽ നസർ എഫ്‌സിയുടെ വിജയക്കുതിപ്പിന് അവസാനം. സീസണിലെ ആദ്യ 10 മത്സരങ്ങളും ജയിച്ച് തോൽവി അറിയാതെ റെക്കോഡ് കുതിപ്പ് നടത്തിയിരുന്ന അൽ നസർ എഫ്‌സിയെ അൽ ഇത്തിഫാക്ക് സമനിലയിൽ തളക്കുകയായിരുന്നു.
രണ്ട് ടീമും രണ്ട് ഗോളുകൾ വീതം നേടിയ മത്സരത്തിൽ വിജയത്തിലേക്കെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും സംഘത്തിനും സാധിക്കാതെ പോയി.
ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ജാവോ ഫെലിക്‌സിനെയും മുന്നേറ്റത്തിൽ അണിനിരത്തി 4-4-2 ഫോർമേഷനിലാണ് അൽ നസർ ബൂട്ടണിഞ്ഞത്. മറുവശത്ത് 5-3-2 ഫോർമേഷനിലാണ് അൽ ഇത്തിഫാഖ് കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽത്തന്നെ അൽ നസറിനെ വിറപ്പിക്കാൻ അൽ ഇത്തിഫാഖിന് സാധിച്ചു. 16-ാം മിനുട്ടിൽ ഇത്തിഫാഖ് ലീഡെടുത്തു. ജോർജിനോ വൈനാൾഡമാണ് ഇത്തിഫാഖിനായി വലകുലുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
